Tuesday
21 Aug 2018

ചേകാടി പാലം അപകടാവസ്ഥയിൽ; ഗതാഗതം നിരോധിച്ചു

By: Web Desk | Friday 10 August 2018 11:15 AM IST

വയനാട്: ചേകാടി പാലം അപകടാവസ്ഥയിൽ ആയതിനെ തുടർന്ന് ഗതാഗതം നിരോധിച്ചു. പുൽപ്പള്ളി- തിരുനെല്ലി പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ചേകാടി പാലമാണ് കനത്ത മഴയെ തുടർന്ന് തകർച്ചയുടെ വക്കിലെത്തിയിരിക്കുന്നത്.
പാലത്തിൽ വിള്ളൽ രൂപപ്പെട്ടിട്ടുണ്ട്. ചെറിയ രീതിയിൽ പാലം ഇളകാനും തുടങ്ങിയിട്ടുണ്ട് . ഇതേ തുടർന്നാണ് ഇതു വഴിയുള്ള ഗതാഗതം നിരോധിച്ചിരിക്കുന്നത്.
Related News