Thursday
15 Nov 2018

മുഖ്യമന്ത്രി തിരിച്ചെത്തി

By: Web Desk | Sunday 23 September 2018 8:17 AM IST

തിരുവനന്തപുരം: ചികിത്സയ്ക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിൽ നിന്ന് തിരിച്ചെത്തി. പുലർച്ചെ മൂന്നരയോടെയാണ് അദ്ദേഹം തിരുവനന്തപുരത്തെത്തിയത്. ഇന്നു തന്നെ ഔദ്യോഗിക ചുമതലകള്‍ ഏറ്റെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈ മാസം രണ്ടാം തീയതിയാണ് ചികിത്സയ്ക്കായി മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോയത്. ഇരുപത്തിയൊന്ന് ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് പിണറായി തിരിച്ചെത്തിയത്.

Related News