Wednesday
19 Sep 2018

പുരുഷന്മാര്‍ക്കും ഇനി ഗർഭ നിരോധന ഗുളികകൾ

By: Web Desk | Thursday 22 March 2018 2:32 PM IST

ചിക്കാഗോ: ഗർഭനിരോധന ഗുളികകൾ ഇനി പുരുഷനും കഴിക്കാം. അത്ഭുതപ്പെടേണ്ട, കാര്യം സത്യം തന്നെ. ചിക്കാഗോയിൽ നടന്ന പുതിയ പഠനങ്ങളിലാണ്  ഇക്കാര്യം വ്യക്തമാക്കുന്നത്. വാഷിംഗ്ടൺ സർവകലാശാലയിലെ വൈദ്യശാസ്ത്ര ഉപദേശകനായ ഡോ. സ്‌റ്റെഫനിൽ നടത്തിയ പഠനമാണ്‌  വൈദ്യ ശാസ്ത്രലോകത്തിനു പുതിയൊരു പൊൻതൂവൽ നൽകിയിരിക്കുന്നത്.

സാധാരണയായി സ്ത്രീകളാണ് ഗർഭ നിരോധനഗുളികകൾ കഴിക്കുന്നത്ത്. എന്നാൽ ഇത് സ്ത്രീകളിൽ  പലതരത്തിലുള്ള പാർശ്വഫലങ്ങൾ സൃഷ്ടിക്കുകയും ചെയ്യാറുണ്ട്. എന്നാൽ  DMAU(dimethandrolone undecanoate or dimethandrolone undecanoate) എന്ന ഗുളിക   പുരുഷന്മാര്‍  കഴിക്കുന്നതാണ് ഉചിതം, കാരണം ഇത്  പാർശ്വഫലങ്ങൾ  ഒഴിവാക്കാൻ സഹായിക്കുമെന്നാണ്   പുതിയ പഠനങ്ങൾ തെളിയിക്കുന്നത്. 18 നും 50 നും ഇടയിൽ പ്രായമുള്ള 83 പേരെ മൂന്ന് ഗ്രൂപ്പുകളായി തരം തിരിച്ച് വ്യത്യസ്ത അളവുകളിലായി മരുന്ന് നൽകിയായിരുന്നു പരീക്ഷണം. തുടർച്ചയായി ഇരുപത്തിഎട്ട് ദിവസം മരുന്ന് കഴിച്ച പുരുഷന്‍റെ രക്തത്തിലെ ടെസ്റ്റോസ്റ്റിറോണിന്‍റെ അളവ് പരിശോധിച്ചാണ് ബീജത്തിന്‍റെ സാന്നിധ്യം തിട്ടപ്പെടുത്തുക. പാർശ്വഫലങ്ങളില്ലാതെ  ഗർഭനിരോധനം നടപ്പിലാക്കാം എന്നാണ് ഈ പഠനം വ്യക്തമാക്കുന്നത്.

Related News