Saturday
18 Nov 2017

ബസ്‌കൊള്ള ; മുഖ്യമന്ത്രി ഇടപെട്ടു

By: Web Desk | Thursday 31 August 2017 4:04 PM IST

തിരുവനന്തപുരം:

കര്‍ണാടകയിലെ ചിക്കനെല്ലൂരില്‍വച്ച് കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാരെ കൊള്ളയടിച്ച സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടല്‍. കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രി കര്‍ണാടക സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

കോഴിക്കോട് നിന്നും ബംഗളുരുവിലേക്കു പോയ കെഎസ്ആര്‍ടിസി ബസിലാണ് നാലംഗസംഘം ആയുധങ്ങള്‍കാട്ടി ഭീഷണിപ്പെടുത്തി പണവും സ്വര്‍ണാഭരണങ്ങളും മോഷ്ടിച്ചത്.

Related News