Sunday
24 Sep 2017

ശ്വാസനാളത്തില്‍ ബലൂണ്‍ കുടുങ്ങി മൂന്നര വയസ്സുകാരന് ദാരുണ മരണം

By: Web Desk | Saturday 9 September 2017 2:32 PM IST

കാസര്‍ഗോഡ്: കളിക്കുന്നതിനിടെ ശ്വാസനാളത്തില്‍ ബലൂണ്‍ കുടുങ്ങി മൂന്നര വയസ്സുകാരന്‍ മരിച്ചു. ബേഡഡുക്ക കുണ്ടംകുഴി അമ്മങ്കോട് തുമ്പടുക്ക വീട്ടില്‍ ശിവപ്രസാദിന്റെയും ദയാകുമാരിയുടെയും മകന്‍ ആദിത്യയാണ് മരിച്ചത്.

സഹോദരിക്കൊപ്പം വീട്ടില്‍ കളിക്കുന്നതിനിടെ ബലൂണ്‍ അബദ്ധത്തില്‍ ശ്വാസനാളത്തില്‍ കുടുങ്ങുകയായിരുന്നു. തുടർന്ന് ശ്വാസംകിട്ടാതെ ബോധമറ്റ് വീണ കുട്ടിയെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സഹോദരി: ദീക്ഷിത