Wednesday
20 Jun 2018

മഴ കാണാന്‍ കൊതിച്ച കുഞ്ഞിന് ദാരുണാന്ത്യം

By: Web Desk | Thursday 11 January 2018 10:42 PM IST

പ്രത്യേക ലേഖകന്‍
അജ്മാന്‍: അപൂര്‍വമായ മരുഭൂമിയിലെ മഴ കാണാന്‍ പുറത്തിറങ്ങിയ കുട്ടി ഡ്രെയിനേജിലെ മാന്‍ഹോളിനുള്ളില്‍ വീണ് മരണമടഞ്ഞു. അജ്മാനില്‍ റോളസ്വദേശിയായ അഞ്ചുവയസുകാരി അമല്‍ ആണ് വീട്ടുകാരറിയാതെ മഴ കാണാന്‍ പുറത്തിറങ്ങി മാലിന്യക്കുഴിയില്‍ പെട്ടുപോയത്.
വീടിനുമുന്നിലെ മാന്‍ഹോള്‍ തിമിര്‍ത്തുപെയ്ത കൃത്രിമമഴയുടെ വെള്ളം ഒലിച്ചു പോകാന്‍ വീട്ടുകാര്‍തന്നെ തുറക്കുകയായിരുന്നു. തലയറഞ്ഞു പെയ്യുന്ന മഴയുടെ അപൂര്‍വക്കാഴ്ച കാണാന്‍ പുറത്തേക്ക് ആഹ്ലാദപൂര്‍വം ഇറങ്ങിയ അമല്‍ മാന്‍ഹോളിനുള്ളില്‍പ്പെടുകയായിരുന്നു. മാന്‍ഹോള്‍ അടച്ചശേഷം കുഞ്ഞിനുവേണ്ടി തെരച്ചില്‍ നടത്തിയപ്പോഴാണ് അമല്‍ വീട്ടിനുള്ളിലില്ലെന്നറിഞ്ഞത്. അഞ്ച് മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവിലാണ് പിഞ്ചു കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.