Monday
16 Jul 2018

ശൈശവ വിവാഹങ്ങള്‍ വര്‍ധിക്കുന്നു

By: Web Desk | Wednesday 20 September 2017 7:28 PM IST

പട്‌ന: ബാലസംരക്ഷണ നിയമങ്ങള്‍ നിലവിലുള്ളപ്പോഴും രാജ്യത്ത് പല സംസ്ഥാനങ്ങളിലും ശൈശവ വിവാഹങ്ങള്‍ വര്‍ധിക്കുന്നു. രാജ്യത്ത് ഏറ്റവുമധികം ബാലവിവാഹങ്ങള്‍ നടന്നത് ബിഹാറിലാണെന്നാണ് ഇന്നലെ പുറത്തുവന്ന പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്. ബിഹാറിലെ 340 ബ്ലോക്കുകളില്‍ പ്രായമെത്താതെ വിവാഹിതരാകുന്ന കുട്ടികളുടെ എണ്ണം 50 ശതമാനത്തിലധികമാണെന്നാണ് ജെന്‍ഡര്‍ അലയന്‍സ് എന്ന സംഘടന നടത്തിയ പഠനത്തില്‍ പറയുന്നത്.

ബിഹാറിലെ ഗ്രാമങ്ങളിലാണ് വിവാഹങ്ങള്‍ കൂടുതലും. പട്‌ന ജില്ലയിലെ ഘോസരി ബ്ലോക്കില്‍ ശൈശവ വിവാഹ നിരക്ക് 66.81 ശതമാനമാണ്. സരണ്‍ ജില്ലയിലെ ലോല്‍പൂരിലാണ് കുറവ്, 11.81 ശതമാനം.
എന്നാല്‍ ബിഹാറിലാണ് രാജ്യത്ത് ഏറ്റവുമധികം ബാല വിവാഹങ്ങള്‍ നടക്കുന്നതെന്നതിന് ഔദ്യോഗികമായ കണക്കുകളില്ലെന്നാണ് സംസ്ഥാന വനിത വികസന കോര്‍പ്പറേഷന്‍ മേധാവി എന്‍ വിജയലക്ഷ്മി പറയുന്നത്.

Related News