Tuesday
16 Oct 2018

അമേരിക്കക്കെതിരെ ചൈന ശീതയുദ്ധം നടത്തുകയാണെന്ന് സി ഐ എ

By: Web Desk | Saturday 21 July 2018 2:40 PM IST

ന്യൂയോര്‍ക്ക്​: അമേരിക്കയെ പിന്തള്ളി ലോകശക്​തിയാകാനുള്ള നീക്കങ്ങളാണ്​ ചൈന നടത്തുന്നതെന്നും അമേരിക്കക്കെതിരെ ചൈന ശീതയുദ്ധം നടത്തുകയാണെന്നും ​ ആരോപണം. അമേരിക്കന്‍ ചാരസംഘടനയായ സി ഐ എയുടെ ഇൗസ്​റ്റ്​ ഏഷ്യ മിഷന്‍ സെ ന്ററിലെ ഡെപ്യൂട്ടി അസിസ്​റ്റന്‍റ്​ ഡയറക്​ടറായ മൈക്കിള്‍ കോളിന്‍സാണ്​​ ചൈനക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്​. ​​

യുദ്ധത്തിലേക്ക്​ പോകാന്‍ ചൈനക്ക്​ താല്‍പര്യമില്ല. എന്നാള്‍ ഷീജിങ്​ പിങ്ങി​​െന്‍റ നേതൃത്വത്തിലുള്ള കമ്യൂണിസ്​റ്റ്​ സര്‍ക്കാര്‍ എല്ലാ മേഖലയിലും യു.എസിനെ പിന്തള്ളി മുന്നിലെത്താനാണ്​ ശ്രമിക്കുന്നത്​. ഇതിനായി അവര്‍ റഷ്യയെ കൂട്ടുപിടിക്കുകയാണെന്ന്​ മൈക്കിള്‍ ആരോപിച്ചു.

സോവിയറ്റ്​ യുണിയന്‍ യു.എസുമായി നടത്തിയ ശീതയുദ്ധവുമായി ഇതിനെ താരത്മ്യം ചെയ്യാനാവില്ലെങ്കിലും ഇപ്പോള്‍ യു എസിനെതിരെ ചൈന നടത്തുന്നത്​ ശീതയുദ്ധമാണ്​. . എങ്കിലും ശീതയുദ്ധമെന്ന്​ നിലവിലെ സാഹചര്യത്തെ നിര്‍വചിക്കാമെന്ന്​ അദ്ദേഹം പറഞ്ഞു.

ചൈ​ന​ക്കെ​തി​രെ വ്യാ​പാ​ര​യു​ദ്ധം കൂ​ടു​ത​ല്‍ ശ​ക്​​ത​മാ​ക്കു​ന്ന​തി​​​െന്‍റ സൂ​ച​ന​യു​മാ​യി യു.​എ​സ്​ പ്ര​സി​ഡ​ന്‍​റ്​ ഡോ​ണ​ള്‍​ഡ്​ ട്രം​പ് രംഗത്തെത്തിയതിന്​ പിന്നാലെയാണ്​ സി ഐ എ  ഉദ്യോഗസ്ഥ​​െന്‍റ പ്രസ്​താവന. യു.​എ​സി​ലേ​ക്ക്​ ഇ​റ​ക്കു​മ​തി​ചെ​യ്യു​ന്ന എ​ല്ലാ ഉ​ല്‍​പ​ന്ന​ങ്ങ​ള്‍​ക്കും തീ​രു​വ ചു​മ​ത്തു​മെ​ന്നാണ്​ ട്രം​പ്​ അ​റി​യി​ച്ചിരിക്കുന്നത്​.

Related News