Saturday
15 Dec 2018

ചൈന ശക്തമാണ്, ഇന്ത്യ അതുക്കും മേലെ: ബിപിന്‍ റാവത്

By: Web Desk | Friday 12 January 2018 9:20 PM IST

ന്യൂഡല്‍ഹി: ചൈന ശക്തമായ രാജ്യമാണ് എന്നാല്‍ അക്കാര്യത്തില്‍ ഇന്ത്യ ഒട്ടും പിന്നിലല്ലെന്ന് ഇന്ത്യന്‍ കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്.
ഡിആര്‍ഡിഒ (ഡിഫെന്‍സ് റിസെര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍)യുടെ ശില്‍പ്പശാല ഉദ്ഘാടനം ചെയ്യവെയാണ് ബിപിന്‍ റാവത്ത് ഇക്കാര്യം വ്യക്തമാക്കിയത്.
ഡോക് ലാ അതിര്‍ത്തിയില്‍ റോഡ് നിര്‍മ്മിക്കുന്നതിനുള്ള തീരുമാനത്തില്‍ നിന്ന് ചൈന പിന്മാറാനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നുവെങ്കില്‍ ഭൂട്ടാന്‍ പ്രശ്‌നത്തില്‍ ഇന്ത്യ ഇടപെടുമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ചൈനയുമായുള്ള നയതന്ത്ര ബന്ധം ശക്തമാണ്. ശത്രു രാജ്യത്തുനിന്നുള്ള സൈബര്‍, ജൈവ, രാസായുധ ആക്രമണങ്ങള്‍ക്ക് ഇന്ത്യ സജ്ജമെന്നും കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് പറഞ്ഞു. ചൈനയുമായി ഏറ്റുമുട്ടുന്നതില്‍ എല്ലാ രീതിയിലും തങ്ങള്‍ സജ്ജരാണ്. പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ നിന്ന് ചൈനയുള്‍പ്പെടുന്ന വടക്കന്‍ അതിര്‍ത്തിയിലേയ്ക്ക് കേന്ദ്രീകരിക്കുമെന്നും വിപിന്‍ റാവത്ത് കൂട്ടിച്ചേര്‍ത്തു. ചൈനയെ ഒരു തരത്തിലും ഒറ്റപ്പെടുത്താന്‍ ഇന്ത്യ ശ്രമിക്കുന്നില്ല. അതേസമയം മറ്റ് രാ്ജ്യങ്ങളുടെ പിന്തുണ ചൈനയുടെ കാര്യത്തില്‍ തേടുന്നുവെന്നും റാവത് അറിയിച്ചു.
അപകടത്തില്‍ പരിക്കേറ്റതും വീരമൃത്യു അടഞ്ഞതുമായ ജവാന്മാരുടെ മക്കള്‍ക്ക് പഠനസൗകര്യത്തിനായി പ്രീമിയര്‍ സ്‌കൂളുകള്‍ നിര്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ചിലര്‍ സൗകര്യങ്ങള്‍ ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഒരു വര്‍ഷം 10,000 രൂപ ഒരു കുട്ടിക്ക് എന്ന നിരക്കില്‍ ഫീസ്ില്‍ മാറ്റം വരുത്തിയിട്ടുണ്ട്.
അതേസമയം സാഹചര്യങ്ങള്‍ക്കനുസരിച്ച് മറ്റ് കുട്ടികള്‍ക്ക് ഫീസില്‍ മാറ്റം വരുത്തും.
ഇത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിനുള്ള അനുമതി ലഭിച്ചിട്ടുണ്ട്. പക്ഷെ ഏകദേശം 3 മുതല്‍ നാലു വര്‍ഷം വരെയാകും സ്‌കൂളുകള്‍ പൂര്‍ത്തിയാകുന്നതിനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്‌കൂള്‍ സൗകര്യങ്ങളില്‍ എറ്റവും പിന്നിലായ പത്താന്‍കോട്ടായിരിക്കും ഇത് വരിക- റാവത്ത് പറഞ്ഞു.