Tuesday
22 Aug 2017

കുഞ്ഞിനെ അനാഥാലയത്തിലേക്ക് കൊറിയര്‍ ചെയ്ത അമ്മ പിടിയിൽ

By: Web Desk | Saturday 12 August 2017 2:20 PM IST

സ്വന്തം കുഞ്ഞിനെ പാക്ക് ചെയ്ത് അനാഥാലയത്തിലേക്ക് കൊറിയര്‍ ചെയ്ത അമ്മ പിടിയിൽ. ബെയ്ജിങ്ങലാണ് സംഭവം. 24കാരിയായ ലൂവാണ് പോലീസ് കസ്റ്റഡിയിലായത്.

ഒന്നിലധികം പ്ലാസ്റ്റിക് കവറുകളിലാക്കി കുട്ടിയെ പൊതിഞ്ഞ ശേഷം കൊറിയറുകാരനെ ഏല്‍പിക്കുകയായിരുന്നു.കവറിലെന്താണെന്ന് കൊറിയറുകാരന്‍ ചോദിച്ചെങ്കിലും അവര്‍ വ്യക്തമാക്കിയിരുന്നില്ല.

അനാഥാലയത്തിന്റെ വിലാസമായിരുന്നു പൊതിയില്‍ രേഖപ്പെടുത്തിയിരുന്നത്. ഉള്ളില്‍ നിന്ന് ഞരക്കം കേട്ടതിനെ തുടര്‍ന്ന് പൊതിയഴിച്ചപ്പോഴാണ് ഉള്ളില്‍ കുട്ടിയെ കാണുന്നത്. ലൂവിനെ പോലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്.

Related News