Friday
25 May 2018

ആശങ്ക ഒഴിഞ്ഞു, തി​യാ​ന്‍​ഗോ​ങ്-ഒന്ന്​ ഭൂമിയിൽ പതിച്ചു

By: Web Desk | Monday 2 April 2018 8:58 AM IST

ബെ​യ്​​ജി​ങ്​: ആശങ്ക ഒഴിഞ്ഞു ,ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ ബ​ഹി​രാ​കാ​ശ​നി​ല​യം തി​യാ​ന്‍​ഗോ​ങ്-ഒന്ന്​ ഇന്ന്​ രാവിലെ 8.15ന്​ ഭൂമിയില്‍ പതിച്ചതായി ചൈ​നീ​സ്​ ബ​ഹി​രാ​കാ​ശ ഏ​ജ​ന്‍​സി അ​റി​യി​ച്ചു. തെക്കന്‍ ശാന്തമഹാസമുദ്രത്തി​ന്റെ മധ്യഭാഗത്താണ്​ തിയാന്‍ഗോങ്​ പതിച്ചത്​. അ​ന്ത​രീ​ക്ഷ​ത്തി​ല്‍ പ്ര​വേ​ശി​ക്കു​ന്ന​തി​നു​മുമ്പ് ​ തന്നെ നി​ല​യ​ത്തി​​ന്റെ വ​ലി​യ​ഭാ​ഗം ക​ത്തി​ത്തീ​ര്‍​ന്നിരുന്നു. എട്ടര ടൺ ഭാരമായിരുന്നു ഇതിന്.

തിയാന്‍ഗോങ് വീഴാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ ഇത് വലിയ ആശങ്കപരത്തിയിരുന്നു. കേരളത്തില്‍പോലും ബഹിരാകാശനിലയം വീഴാന്‍ സാധ്യതയുണ്ടെന്ന പ്രചരണമുണ്ടായിരുന്നു.

2011 സെ​പ്റ്റം​ബ​റി​ലാ​ണ്​ ചൈ​ന ത​ങ്ങ​ളു​ടെ ആ​ദ്യ ബ​ഹി​രാ​കാ​ശ നി​ല​യ​മാ​യ തി​യാ​ന്‍​ഗോ​ങ്-1 വി​ക്ഷേ​പി​ക്കു​ന്ന​ത്. സ്വ​ര്‍​ഗീ​യ കൊ​ട്ടാ​രം എ​ന്നാ​ണ്​ തി​യാ​ന്‍​ഗോ​ങ്​ എ​ന്ന വാ​ക്കി​​ന്റെ അ​ര്‍​ഥം. 2012ലും 2013​ലു​മാ​യി ര​ണ്ടു​ത​വ​ണ ​ ബ​ഹി​രാ​കാ​ശ യാ​ത്രി​ക​ര്‍ നി​ല​യം സ​ന്ദ​ര്‍​ശി​ച്ചു. 2016ല്‍ ​നി​ല​യ​വു​മാ​യു​ള്ള വി​നി​മ​യം നി​ല​ക്കു​ക​യും നി​യ​ന്ത്ര​ണ​ര​ഹി​ത​മാ​വു​ക​യും ചെ​യ്​​തു. അ​തേ​വ​ര്‍​ഷം ര​ണ്ടാ​മ​ത്തെ ബ​ഹി​രാ​കാ​ശ നി​ല​യ​മാ​യ തി​യാ​ന്‍​ഗോ​ങ്​-2 ചൈ​ന വി​ജ​യ​ക​ര​മാ​യി വി​ക്ഷേ​പി​ച്ചു. മൂ​ന്നാ​​മ​ത്തെ ബ​ഹി​രാ​കാ​ശ​നി​ല​യം ഉ​ട​ന്‍ വി​ക്ഷേ​പി​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ്​ ചൈ​ന.

മ​നു​ഷ്യ​നി​ര്‍​മി​ത ഉ​പ​ഗ്ര​ഹ​ങ്ങ​ളു​ടെ​യും മ​റ്റും അ​വ​ശി​ഷ്​​ട​ങ്ങ​ള്‍ ഒ​രു വ​ര്‍​ഷ​ത്തി​ല്‍​ത​ന്നെ പ​ല​ത​വ​ണ ഭൂ​മി​യു​ടെ അ​ന്ത​രീ​ക്ഷ​ത്തി​ല്‍ എ​ത്തു​ന്നു​ണ്ട്. എ​ന്നാ​ല്‍, ഇ​വ ഭൂ​മി​യി​ല്‍​വീ​ണ്​ നാ​ശ​ന​ഷ്​​ട​ങ്ങ​ള്‍ സം​ഭ​വി​ക്കു​ന്ന​ത്​ അ​പൂ​ര്‍​വ​മാ​ണ്.

ഇ​തു​വ​രെ ഒ​രാ​ള്‍​ക്ക്​ മാ​ത്ര​മേ ബ​ഹി​രാ​കാ​ശ അ​വ​ശി​ഷ്​​ടം വീ​ണ്​ പ​രി​ക്കേ​റ്റി​ട്ടു​ള്ളൂ. യുഎ​സ്​ ഡെ​ല്‍​റ്റ-2 റോ​ക്ക​റ്റി​​ന്റെ അ​വ​ശി​ഷ്​​ട​മാ​ണ്​ 1997ല്‍ ​ഒാ​ക്​​​ല​ഹോ​മ പാ​ര്‍​ക്കി​ല്‍ വ്യാ​യാ​മം ചെ​യ്​​തു​കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്ന ലോ​ട്ടി വി​ല്യം​സ്​ എ​ന്ന സ്​​ത്രീ​യു​ടെ മേ​ല്‍ പ​തി​ച്ച​ത്. എ​ന്നാ​ല്‍, തീ​രെ ചെ​റു​തും ക​നം കു​റ​ഞ്ഞ​തു​മാ​യ ഭാ​ഗ​മാ​യ​തി​നാ​ല്‍ വി​ല്യം​സി​ന്​ പ​രി​​ക്കു​കൾ ഒന്നും ഏ​റ്റി​ല്ല.

1979ല്‍ ​അ​മേ​രി​ക്ക​യു​ടെ ബ​ഹി​രാ​കാ​ശ​നി​ല​യ​മാ​യ സ്കൈലാബ് നിയന്ത്രണം നഷ്ടപ്പെട്ടു ഭൂമിയിലേക്കുവന്നത് അക്കാലത് ആശങ്കയായിരുന്നു.

സ്​​കൈ​ലാ​ബി​​ന്റെ അ​വ​ശി​ഷ്​​ട​ങ്ങ​ള്‍ ആ​സ്​​ട്രേ​ലി​യ​ന്‍ ന​ഗ​ര​മാ​യ പെ​ര്‍​ത്തി​ല്‍ പ​തി​ച്ചു. തു​ട​ര്‍​ന്ന്, തെ​രു​വു​ക​ള്‍ മ​ലി​ന​മാ​ക്കി​യ​തി​ന്​ യുഎ​സ്​ സ​ര്‍​ക്കാ​റി​നെ​തി​രെ ആ​സ്​​ട്രേ​ലി​യ 400 ഡോ​ള​ര്‍ പി​ഴ​യി​ട്ടി​രു​ന്നു.