Monday
25 Jun 2018

സി​ഗ​ര​റ്റ്  ;ക​ർ​ണാ​ട​ക ഹൈ​ക്കോ​ട​തി വിധിക്ക് സു​പ്രീം​കോ​ട​തിയുടെ   സ്റ്റേ

By: Web Desk | Wednesday 10 January 2018 12:01 PM IST

ന്യൂ​ഡ​ൽ​ഹി: സി​ഗ​ര​റ്റ് കവറില്‍ മുക്കാല്‍ ഭാഗത്തും  ആ​രോ​ഗ്യ മു​ന്ന​റി​യി​പ്പ് ന​ൽ​ക​ണ​മെ​ന്ന സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് റ​ദ്ദാ​ക്കി​യ ക​ർ​ണാ​ട​ക ഹൈ​ക്കോ​ട​തി വിധിക്ക് സു​പ്രീം​കോ​ട​തിയുടെ  ഇ​ട​ക്കാ​ല സ്റ്റേ.   ചീ​ഫ് ജ​സ്റ്റീ​സ് ദീ​പ​ക് മി​ശ്ര അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ ഡി​സം​ബ​ർ 15ലെ ​വി​ധി സ്റ്റേ ​ചെ​യ്ത​ത്.
ക​ർ​ണാ​ട​ക ഹൈ​ക്കോ​ട​തി​യു​ടെ ന​ട​പ​ടി​യെ കേ​ന്ദ്ര സ​ർ​ക്കാ​ർ ശ​ക്ത​മാ​യി എ​തി​ർ​ത്തു.

പു​ക​വ​ലി​ക്കു​ന്ന​യാ​ൾ മാ​ത്ര​മ​ല്ല, കു​ടും​ബാം​ഗ​ങ്ങ​ളും സ​മൂ​ഹ​വും അ​തി​ന്‍റെ ദോ​ഷം അ​നു​ഭ​വി​ക്കേ​ണ്ടി​വ​രു​ന്ന​താ​യി അ​റ്റോ​ർ​ണി ജ​ന​റ​ൽ കെ.​കെ. വേ​ണു​ഗോ​പാ​ൽ ചൂ​ണ്ടി​ക്കാ​ട്ടി. ഹൈ​ക്കോ​ട​തി വി​ധി​യു​ടെ ആ​നൂ​കൂ​ല്യം പു​ക​യി​ല ഉ​ത്പ​ന്ന നി​ർ​മാ​താ​ക്ക​ൾ മു​ത​ലെ​ടു​ക്കു​മെ​ന്നും അ​ദ്ദേ​ഹം വാ​ദി​ച്ചു. കേ​ന്ദ്ര​ത്തി​ന്‍റെ വാ​ദ​ങ്ങ​ളെ മ​റു​ഭാ​ഗ​ത്തി​ന് വേ​ണ്ടി ഹാ​ജ​രാ​യ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ ക​പി​ൽ സി​ബ​ൽ എ​തി​ർ​ത്തു. പാ​ക്ക​റ്റി​ലെ ആ​രോ​ഗ്യ മു​ന്ന​റി​യി​പ്പ് 50 ശ​ത​മാ​നം ഭാ​ഗ​ത്തേ​ക്കാ​ക്കി ഇ​ട​ക്കാ​ല​ത്തേ​ക്ക് നി​ശ്ച​യി​ക്ക​ണ​മെ​ന്നും പി​ന്നീ​ടു വി​ഷ​യ​ത്തി​ൽ വാ​ദം കേ​ൾ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളു​ടെ പാ​ക്ക​റ്റി​ൽ 85 ശ​ത​മാ​നം ഭാ​ഗ​ത്ത് ചി​ത്രം സ​ഹി​തം ആ​രോ​ഗ്യ​മു​ന്ന​റി​യി​പ്പ് ന​ൽ​ക​ണ​മെ​ന്ന 2014ലെ ​ച​ട്ട ഭേ​ദ​ഗ​തി​യാ​ണ് കര്‍ണ്ണാടക ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി​യ​ത്.