Tuesday
20 Nov 2018

ഞാനും സിറ്റിസൺ ജേർണലിസ്റ്റ്

By: Web Desk | Friday 17 August 2018 10:40 PM IST

മുമ്പൊരിക്കലും ഇങ്ങനെ സംഭവിച്ചിട്ടില്ല

എനിക്കുമുണ്ട്  റിപ്പോർട്ട് ചെയ്യാൻ 

എന്‍റെ നാട്ടിലെ പ്രളയം

ദുരന്തം ഒഴുക്കിക്കളഞ്ഞ നാട്ടിടങ്ങൾ

വീട് ശവക്കല്ലറയായ കുടുംബങ്ങൾ

ജീവനുവേണ്ടിയുള്ള ഒടുങ്ങാത്ത പലായനം…

ഇത് എന്‍റെയും കഥയാണ്.

അത് ഇപ്പോഴുള്ള ജേണലിസ്റ്റുകൾക്കു ഒറ്റക്ക് പറഞ്ഞു തീർക്കാനാവില്ല

ജനയുഗം ഓൺലൈൻ

ഇനി മുതൽ പേജുകൾ ആ കഥകൾക്കായി തുറന്നിടുന്നു.

പെറുവിൽ, ഇസ്രായേലിൽ, ഫിലിപ്പീൻസിൽ, ന്യൂസിലാൻഡിൽ, സിറിയയിൽ, യു എസ്സിൽ, യു കെയിൽ, ഗൾഫിൽ, ഇന്ത്യയിൽ… എവിടെയൊക്കെ മലയാളി ജനയുഗം ഓൺലൈൻ വായിക്കുന്നുവോ അവർക്ക്‌ വേണ്ടി.

ഞാനും സിറ്റിസൺ ജേർണലിസ്റ്റ് ആകുന്നു

ജനങ്ങളുടെ പുതിയ പത്രപ്രവർത്തനം.

പങ്കാളിത്ത പത്രപ്രവർത്തനം, ജനാധിപത്യ പത്രപ്രവർത്തനം, പബ്ലിക് ജേണലിസം, ഗറില്ലാ  ജേണലിസം എന്നൊക്കെ വിളിക്കപ്പെടുന്ന ഇത് പത്രപ്രവർത്തനത്തിന്‍റെ പുതിയ ധാരയാണ്.

www.janayugomonline.com ലോ  9846854321 എന്ന വാട്സ് ആപ്പിലോ [email protected] ലോ ജനയുഗം, തിരുവനന്തപുരം -14 എന്ന വിലാസത്തിലോ Citizen Journalist ആയി നിങ്ങൾക്ക് ചേരാം. ഞങ്ങളുടെ സൈറ്റിലും 9605766734 ലും നേരിട്ട് ബന്ധപ്പെടാം. നിങ്ങളുടെ ഓഡിയൻസ്: ചുരുങ്ങിയത് 3 ലക്ഷം വ്യൂ.

ഒറ്റ യോഗ്യത മതി. എഴുതാനുള്ള, അല്ലെങ്കിൽ പറയാനുള്ള – ഒരു ന്യൂസ് സ്റ്റോറി നിങ്ങളുടെ സ്വന്തം രീതിയിൽ തയ്യാറാക്കാനുള്ള – കഴിവ്. അത് ആർക്കാണില്ലാത്തത്!

എഴുതാൻ സമയമില്ലെങ്കിൽ നിങ്ങളുടെ മൊബൈലിൽ ഒരു വീഡിയോ ക്ലിപ്പ് എടുത്തയക്കാം. അല്ലെങ്കിൽ ഫോണിലോ വാട്സ് ആപ്പിലോ മെസ്സഞ്ചറിലോ റെക്കോർഡ് ചെയ്തോ ലൈവ് ആയിട്ടോ അയക്കാം.

ഇതൊക്കെ തകർന്നുപോയ നമ്മുടെ നാടിനു വേണ്ടി ചെയ്യാവുന്ന ഒരു കുഞ്ഞു കടമ! നമ്മൾ… അല്ലെങ്കിൽ പിന്നിതാര് ചെയ്യാനാ..?