ദേ ക്ലിക്കി ദാ വന്നൂ

ഫോട്ടോ എടുത്താലുടന്‍ കയ്യില്‍ ഫോട്ടോ കിട്ടുന്ന ക്യാമറ വിപണിയിലെത്തിക്കഴിഞ്ഞു. വെള്ളം നനഞ്ഞാലും പെട്ടെന്നു കേടാകാത്തതും, കീറാന്‍ പ്രയാസമുള്ളതും പിന്നില്‍ പശപ്പാളിയുള്ളതുമായ കൊടാക് സിങ്ക് ഫോട്ടോ നിമിഷങ്ങള്‍ക്കകം ലഭിക്കുന്ന ഒരു കുഞ്ഞുക്യാമറയാണ് കൊഡാക്കിന്റെ പ്രിന്റോമാറ്റിക് ക്യാമറ.
പ്രിന്റുകള്‍ കളറിലോ ബ്ലാക്ക് ആന്റ് വ വൈറ്റിലോ ക്യമാറയ്ക്കുള്ളില് നിന്നു തന്നെ ലഭിക്കും. പ്രിന്റ് എടുത്തുക്കൊണ്ടിരിക്കുന്നതിനിടയില് തന്നെ അടുത്ത ഫോട്ടോ എടുക്കാനാകും. വെളിച്ചം കുറവുള്ളപ്പോള്‍ ഫ്ളാഷ് തനിയെ ഓണാകും. 10 മെഗാപിക്സലിന്റെ പോയിന്റ്- ആന്റ്- ഷൂട്ട് ക്യാമറയില്‍ നിന്നും പ്രിന്റ് പുറത്ത് വരുന്നത് ഓട്ടോമാറ്റിക് ആയാണ്. ഒരു ക്ലിക്കില്‍ തന്നെ എല്ലാം നടക്കുമെന്ന് സാരം. ഇത്തരം ക്യാമറകള്‍ ഫുജിക്കും പോളറോയ്ഡിനും മറ്റും ഉണ്ടെങ്കിലും 4000 രൂപയ്ക്ക് ഇത്രക്ക് ഒതുക്കവും ഭംഗിയുമുള്ള ക്യാമറയും ഇത്ര തെളിഞ്ഞ ഫോട്ടോകളും നല്കാന് കൊഡാക്കിനേ കഴിയൂ എന്ന് കമ്പനി അവകാശപ്പെടുന്നു.