Thursday
22 Nov 2018

കേരളത്തിലെ പ്രളയത്തിന് കാരണം കാലാവസ്ഥ വ്യതിയാനം

By: Web Desk | Wednesday 12 September 2018 8:15 AM IST

യു​നൈ​റ്റ​ഡ്​ നേ​ഷ​ന്‍​സ്​: കേ​ര​ള​ത്തി​ലെ പ്ര​ള​യ​മ​ട​ക്കം ലോ​ക​ത്തി​​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ണ്ടാ​കുന്ന പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ള്‍​ക്ക്​ കാ​ര​ണം കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​മാ​ണെ​ന്ന്​ ​ഐ​ക്യ​രാ​ഷ്​​ട്ര​സ​ഭ സെ​ക്ര​ട്ട​റി ജ​ന​റ​ല്‍ അന്‍റോ​ണി​യോ ഗു​ട്ടെറ​സ്. കാലാവസ്ഥ വ്യതിയാനമാണ് ഏറ്റവും വലിയ പ്രശ്നമെന്നും, ലോകം നിലനില്‍പ് ഭീക്ഷണി നേരിടുന്ന സമയമാണിതെന്നും അദ്ധേഹം പറഞ്ഞു.

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കാ​ട്ടു​തീ, ഉ​ഷ്​​ണ​ക്കാ​റ്റ്, വെ​ള്ള​പ്പൊ​ക്കമെന്നിവ രൂക്ഷമാകുന്നുണ്ട്. ഇത്തരത്തില്‍ ഉണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ഭാഗമാണ് കേരളത്തിലുണ്ടായ പ്രളയവും. ലോകത്തെ തിരിച്ചുവരാനാവത്ത ദുരന്തങ്ങളിലേക്കാണ് ഇവയെല്ലാം കൊണ്ടുപോകുന്നത്. ഇതിനെ നേരിടാന്‍ ലോകരാജ്യങ്ങളെല്ലാം ഒറ്റക്കെട്ടായി നില്‍ക്കണമെന്നും അദ്ധേഹം പറഞ്ഞു.

Related News