Wednesday
22 Aug 2018

കപ്പൽ ശാല: സുരക്ഷാ വീഴ്ചയെന്ന് പറയാനാവില്ല: പൊൻ രാധാകൃഷ്ണൻ.

By: Web Desk | Wednesday 14 February 2018 1:05 PM IST

അപകട സ്ഥലം സന്ദർശിക്കാനെത്തിയ മന്ത്രി പൊൻ രാധാകൃഷ്ണൻ (വലത്തറ്റം)
കൊച്ചി: കപ്പൽ ശാലയിലെ പൊട്ടിത്തെറിക്കു കാരണം സുരക്ഷാവീഴ്ചയാണെന്ന്പറയാൻ കഴിയില്ലെന്ന് കേന്ദ്ര ഷിപ്പിംഗ് സഹ മന്ത്രി പൊൻ രാധാകൃഷ്ണൻ. കപ്പൽശാലയിലെ സാഗരഭൂഷൺ കപ്പലിൽ സന്ദർശനം നടത്തിയ ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയ്യായിരുന്നു അദ്ദേഹം. കപ്പൽശാല മാനേജ്മെന്റ് എടുത്ത നടപടികളിൽ സംതൃപ്തി രേഖപ്പെടുത്തിയ മന്ത്രി സൗജന്യ ചികിത്സയടക്കം നൽകുമെന്നും പറഞ്ഞു . അപകടത്തിൽ പെട്ടു ചികിത്സയിൽ കഴിയുന്നവരെ അദ്ദേഹം ആശുപത്രിയിൽ സന്ദർശിച്ചു.
അസറ്റാലിൻ ചോർന്നതാണ് അപകട കാരണമെന്ന് സുരക്ഷ വിഭാഗം സമ്മതിക്കുമ്പോഴും അതിന്റെ കുറ്റം താൽകാലിക ജീവനക്കാരുടെ മേൽ കെട്ടിവെയ്ക്കാനാണ്‌ ശ്രമം നടക്കുന്നത്
 മനുഷ്യജീവന്റെ വില എത്രയാണ്? സുരക്ഷ  കണ്ണടയ്ക്കുമ്പോൾ അപകടം പിറക്കുന്നു.
ഇത്തരം സൂക്തങ്ങൾ മതിലുകളിൽ എഴുതപ്പെടുമ്പോഴും തൊഴിലാളി അപകടത്തിന്റെ നിഴലിൽ. കപ്പൽശാലയിൽ സുരക്ഷ വിഭാഗത്തിൽ അടക്കം താൽക്കാലിക ജീവനക്കാരാണ് കൂടുതൽ.  ഫയർ ആൻഡ് സേഫ്റ്റി കോഴ്സ് നടത്തിയും കപ്പൽശാല പണം ഉണ്ടാക്കുന്നു. സുരക്ഷ മറന്നതാണ് അപകട കാരണമെന്ന് മരണമടഞ്ഞ ജയന്റെ സഹപ്രവർത്തകർ.
കുറഞ്ഞ അളവിൽ അസറ്റിലിന്റെ സാന്നിധ്യം പൊട്ടിതെറിക്കു കാരണമാവുമെന്നു വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു .എന്നാൽ കഴിഞ്ഞ രണ്ടു വർഷ കാലയളവിൽ ഇത്തരത്തിലുള്ള അപകടം നടന്നതായി അറിവില്ല .ഇന്ധന നീക്കത്തിനിടയിൽ നടന്ന പൊട്ടിത്തെറിയിൽ  2017 -2018 വർഷത്തിൽ 19 പേര് മരണപ്പെട്ടിട്ടുണ്ട് .
ബാലസ്റ്റ് ടാങ്കിൽ വാതക സാന്നിധ്യം ഇല്ലായെന്ന് ഉറപ്പുവരുത്തിയെന്ന് അധിക്രതർ പറയുമ്പോഴും സംശയങ്ങൾ ബാക്കിയാവുന്നു .  ബാലസ്റ്റ് ടാങ്ക് കപ്പലുകളുടെ ബാലൻസ് നിലനിർത്താനുള്ള വെള്ളം ശേഖരിച്ചു വെക്കുന്ന ഇടമാണ് സാധാരണഗതിയിൽ അതിനകത്ത് പൊട്ടിത്തെറിക്കുന്ന വാതകങ്ങളൊന്നും ഉണ്ടാവാറില്ല.ബാലസ്റ് ടാങ്ക് മറ്റുള്ള എന്തെങ്കിലും ശേഖരിക്കാൻ ഉപയോഗിക്കുകയോ, ടാങ്കിൽ എണ്ണയോ മറ്റെന്തെങ്കിലും കലരുകയോ ചെയ്താൽ അവിടെ തീപിടിത്തവും പൊട്ടിത്തെറിയും ഉണ്ടാകാം. ഇത്ബാലസ്റ് ടാങ്കിൽ കടൽ വെള്ളമാണ് പൊതുവെ ശേഖരിക്കുന്നത്, അത് കപ്പലിനെ തുരുമ്പു പിടിപ്പിക്കാൻ സാധ്യതയുള്ളതിനാൽ ഈ ടാങ്കുകൾ ഇടക്കിടക്ക് പെയിന്റ് ചെയ്യേണ്ടതാണ്. ഇടുങ്ങിയ, വായു സഞ്ചാരമില്ലാത്ത ഇടമാണ് (confined space) ബാലസ്റ് ടാങ്കുകൾ. അവിടെ പെയിന്റ് ചെയ്യുമ്പോൾ പെയിന്റിൽ നിന്നും വമിക്കുന്ന വാതകങ്ങൾ ടാങ്കിനുള്ളിൽ നിറഞ്ഞാണ് പൊട്ടിത്തെറിക്കുള്ള സാധ്യതയുണ്ടാകുന്നത്. ഇത്തരം അനവധി അപകടങ്ങൾ ലോകത്ത് ഉണ്ടായിട്ടുണ്ട്.
2001 ൽ ഹോങ്കോങ് രജിസ്റ്റർ ചെയ്ത നീഗോ കിം എന്ന കപ്പലിൽ ബാലസ്റ്റ് ടാങ്കിൽ പെയിന്റിംഗ് നടക്കുമ്പോൾ സാപി യാർ  തുറമുഖത്തു ഉണ്ടായ അപകടത്തിൽ ആളപായം ഉണ്ടായി . ബാ ലസ്റ്റ് ടാങ്കിൽ ഇറങ്ങി വെൽഡിങ് ചെയ്യുന്ന സമയത്ത് വെൽഡിങ് ഗ്യാസ് ലീക്കായോ മറ്റേതെങ്കിലും തരത്തിൽ അവിടെയുണ്ടായിരുന്ന വാതകങ്ങൾക്ക് തീ പിടിച്ചോ അപകടമുണ്ടായിട്ടുണ്ട്. ഇടുങ്ങിയ സ്ഥലങ്ങളിൽ തൊഴിൽ ചെയ്യുന്നതിന് അന്താരാഷ്ട്രമായി ചില മാർഗ്ഗരേഖകളുണ്ട്. പ്രത്യേക പരിശീലനം നേടിയ തൊഴിലാളികളേ അവിടെ പണി ചെയ്യാവൂ, പണി ചെയ്യുന്നതിന് മുൻപ് ‘hot work permit’ എടുക്കണം. പണി തുടങ്ങുന്നതിന് മുൻപ് അവിടെ പൊട്ടിത്തെറിക്കുന്ന ഗ്യാസ് ഇല്ല എന്നും ആവശ്യത്തിന് ഓക്സിജൻ ഉണ്ടെന്നും ഉറപ്പു വരുത്തണം. എന്നാൽ ലാഭക്കൊതി മാത്രം ലക്ഷ്യമിടുമ്പോൾ ഇത്തരത്തിലുള്ള സുരക്ഷാ കടലാസിൽ മാത്രമാണെന്ന് തൊഴിലാളികൾ പറയുന്നു