Tuesday
16 Oct 2018

കണ്ണന്താനവുമായി കളക്ടര്‍ ബ്രോ തെറ്റിപിരിഞ്ഞു?

By: Web Desk | Thursday 14 June 2018 8:19 AM IST

ന്യൂഡല്‍ഹി: മലയാളികളുടെ സ്വന്തം കളക്ടര്‍ ബ്രോ എന്‍. പ്രശാന്ത് നായരെ കേന്ദ്ര വിനോദസഞ്ചാര സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തുനിന്നും നീക്കിയതായി റിപ്പോർട്ട് . ഇരുവരും തമ്മില്‍ അഭിപ്രായ വിത്യാസമുണ്ടെന്ന് നേരത്തെയും സൂചനകളുണ്ടായിരുന്നു ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രശാന്ത് നായരെ ഒഴിവാക്കിയതെന്നും റിപ്പോർട്ടുണ്ട്. .കണ്ണന്താനത്തെ പരോക്ഷമായി വിമര്‍ശിക്കുന്ന തരത്തിലുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റുകൾ വൈറലായത് വഴിയാണ് ഇരുവരും തമ്മിൽ അസ്വാരസത്യം നിലനിൽക്കുന്നു എന്ന് പ്രചരിക്കുന്നത്. അദ്ദേഹം ഇട്ടിരുന്നു.

പോസ്റ്റിന്റെ പൂര്‍ണരൂപം,

രാഷ്ട്രീയത്തിലെ കള്ളനാണയങ്ങളെ കണ്ടിട്ടുണ്ട്, ബ്യൂറോക്രസിയിലെയും കണ്ടിട്ടുണ്ട്. രണ്ട് നാണയങ്ങളും ഇട്ട് വെച്ച പണച്ചാക്കുകളെയും കണ്ടിട്ടുണ്ട്. നാണയങ്ങളെ അടുത്ത് കണ്ടാലേ ശരിക്കും തിരിച്ചറിയാന്‍ പറ്റൂ.

സഫറോം കീ സിന്ദഗി ജൊ കഭി ഖതം നഹി ഹോതീ.