Tuesday
19 Sep 2017

നിറങ്ങള്‍ക്കും പറയാനുണ്ട് നിങ്ങളെപ്പറ്റി!

By: Web Desk | Monday 14 August 2017 2:17 PM IST

ഏതു നിറങ്ങൾക്കും അതിന്റെതായ ആകര്ഷണമുണ്ട്, ചില നിറങ്ങളിൽ നാം വല്ലാതെ അഡിക്റ്റഡ് ആയിരിക്കും. എന്നാൽ ഇവിടെ പറഞ്ഞു വരുന്നത് നിറങ്ങളിൽ കൂടി ചിലരുടെ സ്വഭാവ വിശേഷണങ്ങളെ മനസ്സിലാക്കാനാകുമെന്നാണ്. ഓരോ ആളുകളും ഇഷ്ടപെടുന്ന നിറങ്ങൾ എങ്ങനെ സ്വഭാവം വർണ്ണിക്കുമെന്ന് നോക്കാം….

റെഡ്
വളരെ സ്‌നേഹമുള്ള പ്രകൃതമാണ് നിങ്ങളുടേത് ,അതുപോലെതന്നെ സ്‌നേഹിക്കപെടാനും ആഗ്രഹിക്കുന്നു. നിങ്ങളോട് വേഗം ഇടപഴകുന്നവരോടും നിങ്ങളെ കംഫര്‍ട്ടബിള്‍ ആയി വെക്കുന്നവരോടും ഒരു പ്രതേക ഇഷ്ടം ഉണ്ട് നിങ്ങള്ക്ക്.

ക്രീം
മത്സരബുദ്ധിയും ആകര്‍ഷകമായ സ്വഭാവവും .തോല്‍വി ആഗ്രഹിക്കാത്ത നിങ്ങള്‍ എപ്പോളും ശുഭാപ്തിവിശ്വാസം ഉള്ളവരായിരിക്കും .ഏവര്‍ക്കും വിഷ്വസ്ഥനായിരിക്കും .പ്രണയബന്ധം സ്വീകരിക്കുമ്പോള്‍ വളരെ സൂക്ഷിച്ചു മാത്രം തീരുമാനങ്ങള്‍ എടുക്കും ,വളരെ പെട്ടാണ് പ്രണയത്തില്‍ വീഴില്ല

ടീല്‍
മറ്റുള്ളവരുടെ മുന്നില്‍ എപ്പോളും നന്നായി കാണപ്പെടാന്‍ ആഗ്രഹിക്കുന്നു നിങ്ങള്‍.വളരെ വിവേകപ്പൂര്‍വ്വം തീരുമാനങ്ങള്‍ എടുക്കും നേതൃത്വപാടവം ഉള്ള ഇക്കൂട്ടര്‍ വളരെ വേഗം പുതിയകൂട്ടുകെട്ടുകള്‍ ഉണ്ടാക്കും.

ഗ്രേ
ആകര്‍ഷകവും ഉത്സാഹവുമുള്ള പ്രകൃതം. ഒന്നും മനസ്സില്‍ ഒളിപ്പിക്കാത്ത ഇവര്‍ ആരോടും മനസ്സില്‍ ഉള്ളത് മറച്ചുവെച്ച് പെരുമാറുകയില്ല.ചില സമയങ്ങളില്‍ സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കും. മറ്റുള്ളവരില്‍ നിന്നും കൂടുതല്‍ ശ്രദ്ധ ആഗ്രഹികുന്ന ഇവര്‍ പ്രത്യേക പരിഗണന എപ്പോഴും ആഗ്രഹിക്കും.

ഗ്രീന്‍
പുതിയ ആളുകളുമായി വേഗത്തില്‍ കൂട്ടുച്ചേരും. ചില സമയങ്ങളില്‍ വാക്കുകള്‍ കൊണ്ട് ആളുകളെ വേദനിപ്പിക്കും. എപ്പോഴും ജീവിത പങ്കാളിയുടെ ശ്രദ്ധ ആഗ്രഹിക്കുന്നവരാണ് ഇവര്‍.

ഗോള്‍ഡ്
ശരിയേയും തെറ്റിനേയുംപറ്റി നല്ല ധാരണുണ്ട്. വളരെ ആകര്‍ഷകമായ സ്വഭാവം.

പിങ്ക്
എല്ലാകാര്യത്തിലും എപ്പോഴും ഏറ്റവും മികച്ചത് കെ#ാണ്ടുവരാന്‍ ശ്രമിക്കും. സഹായമനോഭവം ഉള്ളവരും മറ്റുള്ളവരുടെ കാര്യത്തില്‍ ശ്രദ്ധയും കരുതലും ഉള്ളവരായിരിക്കും.

യെല്ലോ
നിശ്കളങ്കരാണിവര്‍, പ്രണയബന്ധത്തില്‍ എപ്പോളും മുമ്പിട്ടു നില്‍ക്കുന്നവരായിരിക്കും. ശരിയായ തീരുമാനങ്ങള്‍ ശരിയായ സമയത്ത് എടുക്കാനുള്ള കഴിവുണ്ടിവര്‍ക്ക്.

മറൂണ്‍
ഉയര്‍ന്ന ബുദ്ധിയുള്ളവരായിരിക്കും ഇവര്‍. സ്വന്തം തീരുമാനങ്ങള്‍ക്ക് കൂടുതല്‍ മുന്‍ഗണന നല്‍കുന്നവരും വളരെയധികം ക്ഷമാശീലം ഉള്ളവരുമായിരിക്കും.

ഓറഞ്ച്
സ്വന്തം ചെയ്തികളില്‍ ഉത്തരവാദിത്വം ഉള്ളവരായിരിക്കും. ആളുകളോട് നന്നായി ഇടപഴകാന്‍ അറിയാം. ജീവിതത്തില്‍ ലക്ഷ്യബോധത്തോടെ പെരുമാറുന്നവരായിരിക്കും. സുഹൃത്ത്ബന്ധങ്ങള്‍ക്ക് വളരെയധികം വില കൊടുക്കുന്നവരാണിവര്‍.

പര്‍പ്പിള്‍
വളരെ നിഗൂഢമായ സ്വഭാവമുള്ളവരായിരിക്കും. ഒരിക്കലും സ്വാര്‍ത്ഥയോടെ പെരുമാറുകയില്ല. മനസ്ഥിതിക്കനുസരിച്തായിരിക്കും അവരുടെ ഒരു ദിവസം. കൂട്ടുകാര്‍ക്കിടയില്‍ ജനപ്രീയനായിരിക്കും.

ലൈം
ശാന്തസ്വഭാവമായിരിക്കും വേഗം അസൂയ ഉണ്ടാകുന്ന ഇവര്‍ ചെറിയ കാര്യങ്ങള്‍ക്ക് കുറ്റപ്പെടുത്തുന്ന സ്വഭാവക്കാരാണ്.ഒരു കാര്യത്തില്‍ ഉറച്ചു നില്‍ക്കില്ല.

സില്‍വര്‍
സര്‍ഗ്ഗശക്തിയുള്ളവരായിരിക്കും.വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ ഇഷ്ടമുള്ളവരായിരിക്കും