Friday
20 Apr 2018

തന്റെ മറ്റൊരു വിധി കൂടി റദ്ദാക്കപ്പെടാന്‍ ആഗ്രഹിക്കുന്നില്ല; ജസ്റ്റിസ് ചെലമേശ്വര്‍

By: Web Desk | Thursday 12 April 2018 2:42 PM IST

ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് പരമാധികാരിയാവുന്നതിനെ ചോദ്യം ചെയ്ത് മുന്‍ നിയമ മന്ത്രിയും പ്രമുഖ അഭിഭാഷകനുമായ ശാന്തി ഭൂഷണ്‍ സമര്‍പ്പിച്ച ഹര്‍ജി കേൾക്കുന്നതിന് ജസ്റ്റിസ് ജെ ചെലമേശ്വർ വിസമ്മതിച്ചു.

”24 മണിക്കൂറിനുള്ളില്‍ തന്റെ മറ്റൊരു വിധി കൂടി റദ്ദാക്കപ്പെടാന്‍ ആഗ്രഹിക്കുന്നില്ല. രാജ്യം അതിന്റെ ഭാവി തീരുമാനിക്കട്ടെ. (റിട്ടയർ ചെയ്യാൻ) രണ്ടു മാസം മാത്രം ബാക്കി നിൽക്കേ ഞാൻ എന്തോ അധികാരം കിട്ടാൻ ശ്രമിക്കയാണെന്ന ആക്ഷേപം കേൾക്കാൻ ഇഷ്ടപ്പെടുന്നില്ല” അദ്ദേഹം പറഞ്ഞു.

ചീഫ് ജസ്റ്റിസ് റോസ്‌റ്ററിന്റെ മാസ്റ്റർ ആവുകയും അനിയന്ത്രിതവും ഏകാധിപത്യപരവും സമ്പൂർണവുമായ അധികാരം കയ്യിൽ വയ്ക്കുന്നതും ചോദ്യം ചെയ്തുകൊണ്ടാണ് ശാന്തി ഭൂഷന്റെ ഹർജി.

ചെലമേശ്വറിനൊപ്പം ഉണ്ടായിരുന്ന ജൂനിയർ ജഡ്ജ്  തുടർന്ന്, തന്റെ സീനിയർ ജഡ്ജിനെ ഇതിൽ നിന്നും ഒഴിവാക്കണമെന്നും വിവാദത്തിലേക്ക് വലിച്ചിഴക്കരുതെന്നും അഭ്യർത്ഥിച്ചു.  അപേക്ഷ ചീഫ് ജസ്റ്റിസിനെ കുറിച്ചാകയാൽ അദ്ദേഹത്തിന്റെ കോടതി പരിഗണിക്കരുതെന്നു പ്രശാന്ത് ഭൂഷൺ സുപീം കോർട് രജിസ്ട്രിയ്ക്കു എഴുതിയിരുന്നു.

ചീഫ് ജസ്റ്റിസിനെ കരിനിഴലില്‍ നിര്‍ത്തുന്ന മെഡിക്കല്‍ കോളേജ് കോഴയുമായി ബന്ധപ്പെട്ട കേസ് താന്‍ വാദംകേട്ട് അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിട്ടതില്‍ ഒരു തെറ്റും കാണുന്നില്ലെന്നും അദ്ദേഹം മുമ്പ്  പറഞ്ഞിരുന്നു. അധികാരപരിധിയില്‍ നിന്നുകൊണ്ടുതന്നെയാണ് അത് ചെയ്തതെന്നാണ് ഇപ്പോഴും വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.


Supreme Court Judges (from left) Justices Kurian Joseph, Jasti Chelameswar, Ranjan Gogoi and Madan B. Lokur address an unprecedented press conference to complain about the Chief Justice of India’s “selective assignment of cases” on January 12, 2018.

ചീഫ് ജസ്റ്റിസ് കേസുകൾ വിതരണത്തെ ചെയ്യുന്നതിൽ കാണിക്കുന്ന പ്രത്യേക താല്പര്യങ്ങൾക്കെതിരെ ജസ്റ്റിസ് ചെലമേശ്വർ, രഞ്ജൻ ഗൊഗോയ്, മദൻ ബി ലോക്കൂർ, കുരിയൻ ജോസഫ് എന്നിവർ 2018 ജനുവരി 12 നു കോടതി വിട്ടിറങ്ങി നടത്തിയ അസാധാരണ പത്രസമ്മേളനം.

 

Related News