Wednesday
22 Nov 2017

ശശികലക്കെതിരേ കോഴിക്കോട്ടും കേസ്

By: Web Desk | Monday 11 September 2017 6:56 PM IST

ഹിന്ദു ഐക്യവേദി നേതാവ്  കെ പി ശശികലക്കെതിരേ കോഴിക്കോട് കസബ സ്റ്റേഷനിലും കേസ്. 2006 ല്‍ കോഴിക്കോട് മുതലക്കുളത്ത്  മാറാട് വിഷയവുമായി ബന്ധപ്പെട്ട്  മത വിദ്വേഷ പ്രസംഗം നടത്തിയതിനാണ് കേസ്. ഐപിസി 153 എ വകുപ്പു പ്രകാരമാണ് കേസ്. കാസര്‍ക്കോട് പൊലീസിലാണ് ഇവര്‍ക്കെതിരെ ആദ്യം പരാതി ഉണ്ടായത്. പ്രസംഗം കോഴിക്കോട് വെച്ചുള്ളതായതിനാല്‍ കേസ് കസബ പൊലീസിന് കൈമാറി. ആറു മാസം മുമ്പ് കേസ് ചാര്‍ജ് ചെയ്തു. അറസ്റ്റുണ്ടാകുമെന്ന് കരുതി ഇവര്‍ ഹൈക്കോടതിയെ സമീപിച്ചു. കേസിന്റെ നടപടിക്രമങ്ങള്‍ ഇതോടെ നീണ്ടുപോവുകയായിരുന്നു. കുറ്റം തെളിഞ്ഞാല്‍ പിഴയും അഞ്ചുവര്‍ഷം വരെ തടവും ലഭിക്കാവുന്ന കുറ്റമാണിത്.
എഴുത്തുകാർക്ക് ഗൗരി ലങ്കേഷിന്റെ ഗതി വരുമെന്നും ആയുസ്സ് വേണമെങ്കില്‍ മൃത്യുഞ്ജയ ഹോമം നടത്തിക്കോളൂ എന്നും  താക്കീത് നൽകിയ പ്രസംഗത്തിന്റെ പേരിൽ കൊച്ചിയില്‍ കേസെടുത്തതിനു പിന്നാലെയാണ്  സമാനമായ പ്രസംഗം പരിശോധിച്ച് മറ്റു സ്റ്റേഷനുകളിലും കേസെടുക്കാന്‍ തീരുമാനിച്ചത്.