Friday
20 Jul 2018

ആരാധനാലയങ്ങളുടെ പരാതികള്‍ പരിഹരിക്കും

By: Web Desk | Friday 6 July 2018 9:10 PM IST

ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ മതങ്ങളുടെയും ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കാന്‍ സംവിധാനമൊരുക്കി സുപ്രിംകോടതി. ആരാധനാലയങ്ങളിലെ നടത്തിപ്പ്, ഭരണം, ശുചിത്വം, സ്വത്ത് സംരക്ഷണം തുടങ്ങിയവ സംബന്ധിച്ച എല്ലാ പരാതികളും വിശ്വാസികള്‍ക്കു അതതു ജില്ലാ ജഡ്ജിക്കു നല്‍കാമെന്നു ജസ്റ്റിസ് എ കെ ഗോയല്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

ജില്ലാ ജഡ്ജി പരാതി പരിശോധിച്ചു ഹൈക്കോടതിക്കു റിപ്പോര്‍ട്ട് നല്‍കണം. ഹൈക്കോടതികള്‍ ഇതു പൊതുതാല്‍പര്യ ഹര്‍ജിയായി പരിഗണിച്ച് ഉചിതമായ ഉത്തരവ് ഇറക്കണമെന്നും സുപ്രിംകോടതി നിര്‍ദേശിച്ചു. ഒഡീഷയിലെ പുരി ക്ഷേത്രവുമായി ബന്ധപ്പെട്ട പരാതി പരിഗണിച്ചുകൊണ്ടാണു മുഴുവന്‍ ആരാധനാലയങ്ങള്‍ക്കും പരാതിപരിഹാര സംവിധാനം ഒരുക്കി ഉത്തരവിറക്കിയത്.

Related News