Monday
22 Oct 2018

ബാബറി- അയോദ്ധ്യപ്രശ്നം: രവിശങ്കറിനെ പുകഴ്ത്തി കോൺഗ്രസ്സ്

By: Web Desk | Saturday 28 October 2017 12:41 PM IST

ബാബറി വിഷയം കോടതിക്ക്​ പുറത്ത്​ പരിഹരിക്കാനുള്ള ശ്രീ​ ശ്രീ രവിശങ്കറിന്റെ ശ്രമം അഭിനന്ദനാർഹമാണെന്ന്​ കോൺഗ്രസ്. രവിശങ്കറി​ന്റെ നീക്കം സ്വാഗതാർഹമാണെന്നും നിയമ പരിഹാരത്തേക്കാൾ മധ്യസ്​ഥ ചർച്ചകളാണ്​ ഉചിതമെന്നും ​പ്രമുഖ അഭിഭാഷകനും കോൺഗ്രസ്​ നേതാവുമായ കെ.ടി.എസ്​ തുൾസിയാണ് പ്രസ്താവനയുമായി രംഗത്ത് എത്തിയത്. ശ്രീ ശ്രീ  നടത്തിയ പരിശ്രമങ്ങൾ  അഭിനന്ദനാർഹമാണെന്ന്  മുതിർന്ന കോൺഗ്രസ് നേതാവ് ടോം വടക്കനും പ്രതികരിച്ചു. എന്നാൽ കേസിൽ രവി ശങ്കറുമായി ചർച്ച നടത്തിയെന്ന വാർത്തകൾ ബാബറി ആക്​ഷൻ കമ്മിറ്റി നിഷേധിച്ചിട്ടുണ്ട്.

“ഞാൻ അവരെ സ്വാഗതം ചെയ്​തിരുന്നു. ചിലപ്പോൾ അവർ ഹിന്ദു പ്രതിനിധികളുമായി സംസാരിച്ചിരിക്കാം. എന്നാൽ തങ്ങളോട്​ ഇതുവരെ സംസാരിക്കുകയോ ഏന്തെങ്കിലും സന്ദേശങ്ങൾ നൽകുകയോ ചെയ്​തിട്ടില്ല,” മുമ്പൊരിക്കൽ രവിശങ്കറിന്റെ മധ്യസ്​ഥൻ തന്നെ വിളിച്ച്​ സംസാരിക്കണമെന്ന്​ ആവശ്യപ്പെട്ടു. അവർക്ക്​ സംസാരിക്കാൻ താത്​പര്യമുണ്ടെങ്കിൽ തങ്ങൾ തയാറാണ്​. വിഷയം ചർച്ച ചെയ്യുന്നതിലും പരിഹരിക്കുന്നതിലും തങ്ങൾക്ക്​ ഒരു പ്രശ്​നവുമില്ല”,ബാബരി ആക്​ഷൻ കമ്മിറ്റി അംഗം ഹാജി മെഹബൂബ്​ പറയുന്നു.

നിർമോഹി അഖാഡയും ആൾ ഇന്ത്യ മുസ്​ലിം വ്യക്​തി നിയമ ബോർഡ്​ പ്രതിനിധികളുമായും രവിശങ്കർ ചർച്ചകൾ നടത്തി എന്നായിരുന്ന കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോർട്ടുകൾ.