Thursday
22 Nov 2018

ഗോവയിലെയും മിസോറാമിലെയും കീഴ് വഴക്കവും പരിഗണിക്കാമെന്ന് ഗവർണർ

By: Web Desk | Wednesday 16 May 2018 8:09 PM IST

കുമാരസ്വാമിയും കോൺഗ്രസ് നേതാവ് സിദ്ധരാമയ്യയും വാർത്ത സമ്മേളനത്തിൽ 

കോൺഗ്രസ്സും ജനതാദളും ചേർന്ന് 117 എം എൽ എ മാരുടെ പിന്തുണ കാണിക്കുന്ന ലിസ്റ്റ് ഗവർണ്ണർക്കു സമർപ്പിച്ചു. ഗോവയിലെയും മിസോറാമിലെയും കീഴ്വഴക്കവും പരിഗണിക്കാമെന്ന് ഗവർണർ ഉറപ്പു നൽകിയതായി പി സി സി പ്രസിഡന്റ് പരമേശ്വര പറഞ്ഞു.

എട്ടു എം എൽ എ മാരുടെ കുറവുള്ള ബിജെപി എം എൽ എ മാരെ വിലക്കെടുക്കാൻ 100 കോടി രൂപ വരെ വാഗ്ദാനം ചെയ്യുകയാണെന്ന് ജനതാദൾ  പാർലമെന്ററി പാർട്ടി നേതാവ് കുമാരസ്വാമി മാധ്യമങ്ങളോട് പറഞ്ഞു.