Monday
19 Nov 2018

മോഡിയെ പക്ഷിക്കാഷ്ഠത്തോടുപമിച്ച്‌ കോ​ണ്‍​ഗ്ര​സ് നേ​താ​വ് ദി​വ്യ സ്പ​ന്ദ​ന, കോ​ണ്‍​ഗ്ര​സ് അപലപിച്ചു

By: Web Desk | Thursday 1 November 2018 6:30 PM IST

ന്യൂ​ഡ​ല്‍​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ഡി​യെ പ​രി​ഹ​സി​ച്ച്‌ വീ​ണ്ടും കോ​ണ്‍​ഗ്ര​സ് നേ​താ​വ് ദി​വ്യ സ്പ​ന്ദ​ന. സ​ര്‍​ദാ​ര്‍ വ​ല്ലഭാ​യി പ​ട്ടേ​ലി​ന്‍റെ ഏ​ക​താ പ്ര​തി​മ​യ്ക്കു ചു​വ​ട്ടി​ല്‍ മോ​ഡി​ നി​ല്‍​ക്കു​ന്ന ചി​ത്ര​ത്തി​നു ദി​വ്യ ന​ല്‍​കി​യ അ​ടി​ക്കു​റി​പ്പാ​ണ് വി​വാ​ദ​മാ​യ​ത്.  ഭീ​മാ​കാ​ര​മാ​യ പ്ര​തി​മ​യു​ടെ കാ​ല്‍​പ്പാ​ദ​ത്തെ തൊ​ട്ട്  മോഡി ​ നി​ല്‍​ക്കു​ന്ന ചി​ത്ര​ത്തി​നു പ​ക്ഷി കാഷ്ഠി​ച്ച​തോ എ​ന്നു ചോ​ദി​ച്ചാ​ണ് ദി​വ്യ പ​രി​ഹ​സി​ച്ച​ത്.പ​രി​ഹാ​സം അ​തി​രു​ക​ട​ന്ന​തോ​ടെ കോ​ണ്‍​ഗ്ര​സി​ല്‍​നി​ന്നു ത​ന്നെ ദി​വ്യ​ക്കെ​തി​രെ വി​മ​ര്‍​ശം ഉ​യ​ര്‍​ന്നു.  ട്വി​റ്റ​റി​ലൂ​ടെ​യാ​യി​രു​ന്നു ദി​വ്യ​യു​ടെ അ​തി​രു​വി​ട്ട പ​രി​ഹാ​സം. സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ ബി​ജെ​പി പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തു​വ​ന്നു. കോ​ണ്‍​ഗ്ര​സി​ന്‍റെ മൂ​ല്യ​ങ്ങ​ള്‍ ചോ​ര്‍​ന്നു​പോ​യ​താ​യി ബി​ജെ​പി ആ​രോ​പി​ച്ചു. രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ സ്നേ​ഹ​ത്തി​ന്‍റെ രാ​ഷ്ട്രീ​യം വ്യ​ക്ത​മാ​യെ​ന്നും ബി​ജെ​പി തി​രി​ച്ച​ടി​ച്ചു. കോ​ണ്‍​ഗ്ര​സും ദി​വ്യ​യു​ടെ പ​രി​ഹാ​സ​ത്തെ ത​ള്ളി​പ്പ​റ​ഞ്ഞു.മോ​ഡി​​ക്കെ​തി​രെ ദി​വ്യ ന​ട​ത്തി​യ പ​രി​ഹാ​സഭാ​ഷ പാ​ര്‍​ട്ടി അം​ഗീ​രി​ക്കു​ന്നി​ല്ലെ​ന്ന് കോ​ണ്‍​ഗ്ര​സ് വ്യ​ക്ത​മാ​ക്കി.

എ​ന്നാ​ല്‍ ത​ന്‍റെ​അ​ഭി​പ്രാ​യം ത​ന്‍റേ​ത് മാ​ത്ര​മാ​ണെ​ന്നാണ്  ദി​വ്യയുടെ മറുപടി . തന്റെ  പ്ര​വൃ​ത്തി​ വി​ശ​ദീ​ക​രി​ക്കാ​ന്‍ ഉ​ദേ​ശി​ക്കു​ന്നി​ല്ലെ​ന്നും വി​ശ​ദീ​ക​ര​ണം ആ​രും അ​ര്‍​ഹി​ക്കു​ന്നി​ല്ലെ​ന്നും ദി​വ്യപറയുന്നു.

Related News