Monday
20 Aug 2018

ഉമ്മന്‍ചാണ്ടിക്കെതിരെ വീണ്ടും ഉരുള്‍പൊട്ടി, ഇത്തവണ കുര്യന്‍

By: Web Desk | Thursday 14 June 2018 2:17 PM IST

ബിജെപി അനുകൂല നിലപാട് എടുത്തെന്ന് തെളിയിച്ചാല്‍ അന്ന്‌പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് രാജ്യസഭാ ഉപാദ്ധ്യക്ഷൻ പിജെ കുര്യന്‍ പറഞ്ഞു. തനിക്ക് ചെയ്തുതന്ന ഉപകാരം എന്തൊക്കെയെന്ന് ഉമ്മൻ ചാണ്ടി വ്യക്തമാക്കണം. യുവ എംഎല്‍എമാര്‍ പരസ്യമായി അവഹേളിച്ചത് ഉമ്മന്‍ചാണ്ടിയുടെ അറിവോടെ. മറിച്ചായിരുന്നുവെങ്കില്‍ ഫോണിലെങ്കിലും തന്നോട് പറയാമായിരുന്നു.

കോണ്‍ഗ്രസ് പാര്‍ട്ടിയേക്കാള്‍ വലുതായി ഉമ്മന്‍ ചാണ്ടി കണക്കാക്കുന്നത് അദ്ദേഹത്തിന്‍റെ ഗ്രൂപ്പാണെന്ന് കുര്യന്‍ ആരോപിച്ചു. എ ഗ്രൂപ്പിലായിരുന്നപ്പോള്‍ തന്നെ ഉമ്മന്‍ചാണ്ടി ഒതുക്കാന്‍ ശ്രമിച്ചു. ഉമ്മന്‍ ചാണ്ടിയേക്കാള്‍ ജനകീയനായ നേതാവ് എ കെ ആന്‍റണിയാണ്. ഉമ്മന്‍ ചാണ്ടിയോട് വ്യക്തിപരമായ ഒരു കാര്യത്തിനും ഇതുവരെ സഹായം അഭ്യര്‍ഥിച്ച്‌ പോയിട്ടില്ല. മുഖ്യമന്ത്രിയായിരുന്ന സമയത്തും ഉമ്മന്‍ചാണ്ടി തന്നെ ഒഴിവാക്കാന്‍ ശ്രമിച്ചിരുന്നുവെന്നും പി ജെ കുര്യന്‍ പറഞ്ഞു.

Related News