Sunday
24 Sep 2017

കെപിസിസി പ്രസിഡന്‍റ് ഉടൻ

By: Web Desk | Wednesday 13 September 2017 1:11 PM IST

തിരുവനന്തപുരം: വേങ്ങര ഉപതെരഞ്ഞെടുപ്പിനു മുൻപ് പുതിയ കെപിസിസി പ്രസിഡന്‍റിനെ തെരഞ്ഞെടുക്കുമെന്ന് സൂചന. കോൺഗ്രസിനുള്ളിൽ ഇത് സംബന്ധിച്ച് സമവായമായതായാണ് വിവരം.

എ, ഐ ഗ്രൂപ്പുകൾ തമ്മിലുള്ള ചർച്ചയിലാണ് സമവായമായത്. കെപിസിസി അംഗങ്ങളെ ഈ മാസം 20നകം തെരഞ്ഞെടുക്കുമെന്നും വിവരങ്ങളുണ്ട്. അടുത്ത ദിവസം തന്നെ ഉമ്മന്‍ചാണ്ടിയും- രമേശ് ചെന്നിത്തലയും തമ്മില്‍ ചര്‍ച്ച നടത്തുമെന്നാണ് വിവരങ്ങള്‍. നിലവില്‍ എം.എം ഹസനാണ് കെപിസിസി പ്രസിഡന്റിന്റെ ചുമതല. ഉമ്മന്‍ചാണ്ടിയെ കെപിസിസി പ്രസിഡന്റാക്കണമെന്ന ആര്‍എസ്പി നേതാവ് അസീസിന്റെയും കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്റെയും പരാമര്‍ശങ്ങള്‍ വിവാദമായ സാഹചര്യത്തിലാണ് സമവായ നീക്കങ്ങളും.

ഒക്ടോബർ 11നാണ് വേങ്ങര ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.