Friday
21 Sep 2018

കുര്യന്‍ പറയുന്നത് എന്താണെന്ന് തനിക്കറിയില്ല ; ഉമ്മന്‍ചാണ്ടി

By: Web Desk | Saturday 9 June 2018 7:39 PM IST

തിരുവനന്തപുരം: പി ജെ കുര്യന്‍ പറയുന്നത് എന്താണെന്ന് തനിക്കറിയില്ലെന്ന്  ഉമ്മന്‍ചാണ്ടി. തനിക്ക് ആദരവും ബഹുമാനവും ഉള്ള നേതാവാണ് പി ജെ കുര്യന്‍. ഉമ്മന്‍ചാണ്ടി പറഞ്ഞു. കൂടുതല്‍ പ്രതികരിക്കുന്നില്ലെന്നും പറയാനുള്ളത് പിന്നീട് പറയുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. രാജ്യസഭാ സീറ്റിനെച്ചൊല്ലി ഉമ്മന്‍ചാണ്ടിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് പിജെ കുര്യന്‍ ഉന്നയിച്ചത്.

ഉമ്മന്‍ചാണ്ടി പേഴ്‌സണല്‍ അജണ്ട നടപ്പാക്കുകയാണെന്നും രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്തുനിന്നു പോലും തന്നെ നീക്കാന്‍ ശ്രമം നടന്നുവെന്നും കുര്യന്‍ വ്യക്തമാക്കി. അതിനായി അദ്ദേഹം യുവ നേതാക്കളെ കൂട്ടുപിടിച്ചിരിക്കുകയാണെന്നും കുര്യന്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.

സംഭവത്തില്‍ രമേശ് ചെന്നിത്തല മാപ്പ് പറഞ്ഞെന്ന് അദ്ദേഹം പറഞ്ഞു. ഉമ്മന്‍ചാണ്ടി ഫോണില്‍ പോലും വിളിച്ച്‌ സംസാരിച്ചില്ലെന്നും പി.ജെ കുര്യന്‍ ആരോപിച്ചു. 2005-ല്‍ സീറ്റ് നല്‍കാന്‍ ഇടപ്പെട്ടെന്ന ഉമ്മന്‍ചാണ്ടിയുടെ വാദം തെറ്റാണെന്നും ഉമ്മന്‍ചാണ്ടി കാര്യങ്ങള്‍ വളച്ചൊടിച്ച്‌ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

 

Related News