Monday
20 Aug 2018

ആധാര്‍ ബന്ധിപ്പിക്കല്‍; സമയപരിധി മാര്‍ച്ച് 31 വരെ

By: Web Desk | Thursday 7 December 2017 7:35 PM IST

ന്യൂഡല്‍ഹി: സര്‍ക്കാരിന്‌റെ വിവിധ സാമൂഹിക ക്ഷേമ പദ്ധതികളുടെ ആനുകൂല്യം ലഭിക്കുന്നതിന് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി കേന്ദ്ര സര്‍ക്കാര്‍ മാര്‍ച്ച് 31 വരെ നീട്ടി. ഇത് സംബന്ധിച്ച വിജ്ഞാപനം നാളെ ഇറക്കുമെന്ന് അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ സുപ്രീം കോടതിയെ അറിയിച്ചു.
ഇതവരെ ആധാര്‍ എടുത്തിട്ടില്ലാത്തവര്‍ക്ക് മാത്രമാണ് സമയപരിധി നീട്ടുന്നതിന്‌റെആനുകീല്യം ലഭിക്കുക. മൊബൈല്‍ നമ്പരുകല്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടില്ലെന്നാണ് സൂചന. 2018 ഫെബ്രുവരി 6 ആണ്  മൊബൈല്‍ നമ്പരുകള്‍ ആധാറുമായി ബന്ധിപ്പിക്കേണ്ട അവസാന തീയതി. ആധാറുമായി ബന്ധിപ്പിക്കാത്തവര്‍ക്ക് ഏതൊരു സേവനങ്ങളും ലഭിക്കില്ലെന്നും കേന്ദ്രം അറിയിച്ചു.