Thursday
24 Jan 2019

ശ്രീധരന്‍പിള്ളയ്‌ക്കെതിരെ ജാമ്യമില്ലാ കേസ്

By: Web Desk | Thursday 8 November 2018 4:38 PM IST

കോഴിക്കോട്: യുവമോര്‍ച്ചാ യോഗത്തില്‍ ശബരിമലയെ കുറിച്ചു  വിവാദ പ്രസംഗം  നടത്തിയ ബിജെപി സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരന്‍പിള്ളയ്‌ക്കെതിരെ കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. അതിനാല്‍ അറസ്റ്റിനു സാധ്യതയുണ്ട്. മാധ്യമപ്രവര്‍ത്തകന്റെ പരാതിയില്‍ കോഴിക്കോട് കസബ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

മതവികാരം ഇളക്കിവിടുന്ന ശ്രീധരൻപിള്ളയ്‌ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കൊച്ചിയിലും കോഴിക്കോടും പരാതികള്‍ ലഭിച്ചിരുന്നു. ഷൈബിനാണ് കോഴിക്കോട്ട് പരാതി നല്‍കിയത്.

ഐപിസി 505 (1) ബി  വകുപ്പാണ് ശ്രീധരന്‍പിള്ളയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്. മൂന്ന് വര്‍ഷം വരെ കഠിനതടവ് ലഭിക്കാവുന്ന കുറ്റമുള്‍പ്പെടെ ചുമത്തിയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പൊതു ഇടത്തില്‍ ജനങ്ങളെ പരിഭ്രാന്തരാക്കുന്ന  കലാപത്തിന് ആഹ്വാനം ചെയ്തു എന്നാണ് ചുമത്തിയിരിക്കുന്ന കുറ്റം.

പ്രസംഗം പൂര്‍ണമായും പരിശോധിച്ച ശേഷമാണ് കേസ് എടുത്തതെന്നും  പ്രസംഗത്തിന്റെ പലഭാഗങ്ങളിലും കലാപത്തിനാഹ്വാനം ചെയ്യുന്ന ഭാഗങ്ങളുണ്ടെന്നുമാണ് പൊലീസ് പറയുന്നത്. ഇക്കാര്യത്തില്‍ പൊലീസ് നിയമോപദേശവും തേടിയിരുന്നു. തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

 

Related News