Friday
20 Jul 2018

ഇവര്‍ക്കൊന്നും വേറൊരു പണിയും ഇല്ലേ?: ഉൗര്‍മിള ഉണ്ണി

By: Web Desk | Tuesday 3 July 2018 7:57 PM IST

വിവാദ പ്രസ്താവനകളുടെ നടുവിലാണ് ഉൗര്‍മിള ഉണ്ണി. ദിലീപിനെ തിരിച്ചെടുക്കുന്നതിനെ സംബന്ധിച്ച പ്രസ്താവനയെ തുടര്‍ന്നാണ് ഉൗര്‍മിള ഉണ്ണി ഇപ്പോള്‍ കുടുങ്ങിയിരിക്കുന്നത്. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ഉൗര്‍മിള നല്‍കിയ മറുപടി ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പോലും ചര്‍ച്ചാവിഷയമായിരിക്കുകയാണ്.

വിവാദ പ്രസ്താവനയെ കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ഉൗര്‍മിളയോട് ചോദിച്ചപ്പോള്‍ ഓണസദ്യയെ കുറിച്ച് ചോദിക്കൂ എന്നായിരുന്നു അവരുടെ മറുപടി. എന്നാല്‍, പറഞ്ഞ കാര്യത്തിലൊന്നും തിരുത്തലിനൊന്നും തയ്യാറായിട്ടില്ല. അതേസമയം, ഇക്കാര്യത്തില്‍ പുതിയ ന്യായീകരണവുമായി എത്തിയിരിക്കുകയാണ് ഇവര്‍. ഒരു സ്ത്രീയാണെന്ന പരിഗണനപോലും ആരും തനിക്ക് തന്നില്ലെന്ന് അവര്‍ ആരോപിച്ചു. നടി ആക്രമിക്കപ്പെട്ട കേസില്‍ സ്വന്തമായി അഭിപ്രായം ഉൗര്‍മിള ഇതുവരെ പറഞ്ഞിട്ടില്ല. രണ്ടുപേര്‍ക്കും ഒപ്പമാണ് എന്നായിരുന്നു ഊര്‍മിളയുടെ വാദം.

തന്‍റെ പരാമര്‍ശം വഴി ചിലര്‍ തന്നെ തെറ്റുകാരിയായി ചിത്രീകരിക്കുകയാണെന്നും അതില്‍ വിഷമമുണ്ടെന്നും ഊര്‍മിള ഉണ്ണി പറഞ്ഞു. തന്‍റെ പ്രസ്താവനകള്‍ ചില മാധ്യമങ്ങള്‍ വളച്ചൊടിച്ചതായും അവര്‍ കൂട്ടിച്ചേര്‍ത്തു. ഈ വിമര്‍ശനങ്ങളൊക്കെ കാണുമ്പോള്‍ താന്‍ ചിന്തിക്കുന്നത് ഇവര്‍ക്കൊന്നും വേറൊരു പണിയും ഇല്ലേ എന്നാണ്. എന്താണ് ഒരാളെ കരിവാരി തേച്ചിട്ട് ഇത്ര അത്യാവശ്യം. അതിന്റെ ഒരു വിഷമം ഉണ്ടായിട്ടുണ്ട്. ചിലര്‍ വിമര്‍ശനങ്ങള്‍ മാനസികമായും ബുദ്ധിമുട്ടുണ്ടാക്കിയെന്ന് ഊര്‍മിള പറഞ്ഞു.

Related News