Thursday
24 Jan 2019

പാചകവാതക വില പിന്നെയും കൂട്ടി

By: Web Desk | Friday 9 November 2018 6:21 PM IST

ന്യൂഡല്‍ഹി: രാജ്യത്ത് ഗാര്‍ഹിക പാചകവാതക വില വീണ്ടും വര്‍ധിച്ചു. സിലിണ്ടറിന് രണ്ടു രൂപ വെച്ചാണ് പാചകവാതക വിലയുടെ കുതിച്ചുചാട്ടം. ഈ മാസം രണ്ടാം തവണയാണ് വില വര്‍ധിക്കുന്നത്. എല്‍പിജി ഇടപാടുകാര്‍ക്ക് കൊടുക്കുന്ന കമ്മീഷന്‍ ഗവണ്‍മെന്റ് ഉയര്‍ത്തിയതിനാലാണ് സിലിണ്ടറിന് വില കൂട്ടിയത്.

ഡല്‍ഹിയില്‍ 14.2 കിലോ സബ്‌സിഡി നിരക്കിലുള്ള എല്‍പിജി സിലിണ്ടറിന് 505.34 രൂപ ആയിരുന്നത് 507.42 രൂപയായി വര്‍ധിച്ചു.

പുതുക്കിയ നിരക്ക് പ്രകാരം, വിതരണക്കാര്‍ക്ക് 14.2 കിലോഗ്രാം സിലിണ്ടറിന് 50.58 രൂപയും അഞ്ച് കിലോഗ്രാം സിലിണ്ടറിന് 25.29 രൂപയും കമ്മീഷനായി ലഭിക്കും.

കഴിഞ്ഞവര്‍ഷം സെപ്തംബറില്‍ 14.2 കിലോഗ്രാം, 5 കിലോഗ്രാം സിലിണ്ടറിന് 48.89 രൂപയും 24.20 രൂപയും എന്നിങ്ങനെയായിരുന്നു നിശ്ചിത കമ്മീഷന്‍.