Thursday
18 Oct 2018

ഗ്യാസ് സിലണ്ടറുകളില്‍ അളവ് കുറവ്, പ്രതിക്ഷേധവുമായി നാട്ടുകാര്‍

By: Web Desk | Friday 3 November 2017 9:34 PM IST

മാനന്തവാടി: കണിയാരം കല്ല് മൊട്ടംകുന്നില്‍ വിതരണം ചെയ്യ്ത ഗ്യാസ് സിലിണ്ടറില്‍ തുക്കക്കുറവ്  കണ്ടെത്തിയതിനെത്തുടർന്ന് ഗ്യാസ് വിതരണത്തിന് എത്തിയ വാഹനം നാട്ടുകാര്‍ തടഞ്ഞു. അളവില്‍ കൂറഞ്ഞ ഗ്യാസ് സിലണ്ടറുകള്‍ വില്‍പ്പന നടത്തിയ ഗ്യാസ് ഏജന്‍സിക്ക് എതിരെ ജില്ലാലീഗല്‍ മെട്രോളജി വകുപ്പ് കേസ് എടുത്തു.
3 മുതല്‍ 5 വരെ കിലോ തൂക്ക കുറവായിരുന്നു ഒരോ ഗ്യാസ് സിലണ്ടറിനും ഉണ്ടായിരുന്നത്. മാനന്തവാടി സിയഗ്യാസ് ഏജന്‍സിയാണ് മാനന്തവാടി കണിയാരം കല്ലമൊട്ടം കുന്ന് പ്രദേശത്ത് വ്യാഴാഴ്ച വൈകുന്നേരം വിതരണം ചെയതത്. ഗ്യാസ് കുറ്റിക്ക് തൂക്കക്കുറവ് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ തൂക്കിനോക്കിയപ്പോഴാണ് കാര്യം പിടികിട്ടിയത് . പ്രദേശത്ത് വിതരണം ചെയ്ത സിലിണ്ടറുകളില്‍ 2മുതല്‍ 5 കിലോ വരെ ഗ്യാസ് കൂറവ് കണ്ടത്. ഇതേത്തുടര്‍ന്ന് നാട്ടുകാര്‍ ഗ്യാസ് ഏജന്‍സിയെ വിവരം അറിയിച്ചുവെങ്കിലും ഗ്യാസ് മാറ്റിത്തരാം എന്ന മറുപടിയാണ് ഏജന്‍സി നടത്തിപ്പുകാര്‍ പറഞ്ഞ്.

തുടര്‍ന്ന് ഇന്നലെ രാവിലെ ഗ്യാസുമായി എത്തിയ ലോറികള്‍ നാട്ടുകാര്‍ തടയുകയായിരുന്നു. സപ്ലൈ ഓഫിസ് അധികൃതര്‍ സ്ഥലത്ത് എത്തിയെങ്കിലും. പ്രദേശവാസികളുടെ പ്രതിക്ഷേധം അവസാനിച്ചിരുന്നില്ല. ജില്ലാ മെട്രോളജി വകുപ്പ് അധികൃതര്‍ സ്ഥലത്ത് എത്തി പരിശോധിക്കുകയും അളവില്‍ കൂറഞ്ഞ ഗ്യാസ് സിലണ്ടറുകള്‍ വില്‍പ്പന നടത്തിയ മാനന്തവാടി സിയ ഗ്യാസ് ഏജന്‍സിക്ക് ഏതിരെ കേസ് എടുക്കുകയും  ഫൈന്‍ അടപ്പിക്കുകയും ചെയ്തതോടെയാണ് നാട്ടുകാരുടെ പ്രതിക്ഷേധം അവസാനിച്ചത്.

വാഹനത്തില്‍ തുലാസ് വച്ച് തൂക്കം കൃത്യമായി പരിശോധിച്ചിരുന്നില്ല. സിലണ്ടറുകള്‍ വിതരണം ചെയ്യത്താതിന്  ഗ്യാസ് ഏജന്‍സിക്ക് എതിരെ കേസ് എടുത്തു. പ്രദേശത്തെ അളുകളില്‍ നിന്നും ഗ്യാസ് സിലിണ്ടറന് പല വില ഇടാക്കുന്നതായും ബില്ല് ആവശ്യപ്പെല്‍ നല്‍കുന്നില്ലന്നു നാട്ടുകാര്‍ കൂറ്റപ്പെടുത്തി. സിലണ്ടറില്‍ തൂക്കം കുറഞ്ഞത് തങ്ങളുടെ കുഴപ്പമല്ലന്നു ഗ്യാസ് പ്ലാന്റില്‍ നിന്നും വന്ന സിലണ്ടറുകള്‍ അതേപടി വിതരണം ചെയ്യുക മാത്രമാണ് ചെയ്യുന്നതെന്നും ഗ്യാസ് ഏജന്‍സി അധികൃതരും വ്യക്തമാക്കി.

Related News