Saturday
21 Oct 2017

തടവുകാരിയുടെ കുട്ടിക്ക്‌ വനിതാപൊലീസ് മുലയൂട്ടി

By: Web Desk | Friday 29 September 2017 10:47 AM IST

വിചാരണതടവുകാരിയുടെ കുട്ടിക്ക്‌വനിതാപൊലീസ് മുലയൂട്ടിയത് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ചൈനയിലെ ഷാംങ്‌സി ജിന്‍ഹോംങ് ഇന്റര്‍മീഡിയറ്റ് പീപ്പിള്‍സ് കോടതിയില്‍ 23നാണ് സംഭവം.പ്രതിയുടെ വിചാരണ നടക്കുന്നതിനിടെ കുട്ടി വിശന്നുകരയാന്‍ തുടങ്ങി. അമ്മ അസ്വസ്ഥയായതോടെ ചുമതലയുളള വനിതാപൊലീസ് ഓഫീസര്‍ ഹാവോലിന കുട്ടിയെ ഏറ്റെടുക്കുകയായിരുന്നു. ഞാനും അടുത്തിടെ ആദ്യമായി അമ്മയായതാണ് കുട്ടിയുടെ അമ്മ എത്രമാത്രം ടെന്‍ഷന്‍അനുഭവിക്കുന്നുണ്ടെന്ന് മനസിലാക്കിയാണ് ഞാന്‍ അതിനെ പാലൂട്ടിയത്, ഹാവോ പറഞ്ഞു. ഹൃദയസ്പൃക്കായ രംഗം സഹ ഉദ്യോഗസ്ഥര്‍ പകര്‍ത്തുകയും അത് കോടതിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പോസ്റ്റുചെയ്യുകയുമായിരുന്നു.കുട്ടിയുടെ അമ്മ വിചാരണക്ക് ശേഷം പൊട്ടിക്കരഞ്ഞുകൊണ്ടാണ് ഹാവോക്ക് നന്ദി അറിയിച്ചത്.

Related News