Tuesday
16 Oct 2018

പിറന്നാള്‍ ദിനത്തില്‍ കാമുകിയെ വെടിവെച്ച് കൊന്ന ശേഷം പൊലീസുകാരന്‍ ജീവനൊടുക്കി

By: Web Desk | Wednesday 10 October 2018 8:31 PM IST

വി​ല്ലു​പു​രം: പിറന്നാള്‍ ദി​ന​ത്തി​ല്‍ കാ​മു​കി​യെ വെ​ടി​വ​ച്ചു കൊന്ന ശേ​ഷം പൊ​ലീ​സ് കോ​ണ്‍​സ്റ്റ​ബി​ള്‍ ജീ​വ​നൊ​ടു​ക്കി. സരസ്വതി(19), കാര്‍ത്തികേയന്‍(24) എന്നിവരാണ് മരിച്ചത്. ത​മി​ഴ്നാ​ട്ടി​ലെ വി​ല്ലു​പു​ര​ത്താണ് സംഭവം.

മെഡിക്കല്‍ വിദ്യാര്‍ഥിയായ സരസ്വതിയും പൊലീസ് കോണ്‍സ്റ്റബിളായ കാര്‍ത്തികേയനും കഴിഞ്ഞ നാലു വര്‍ഷം മുമ്പ് ഫേസ്ബുക്കിലൂടെയാണ് പരിചയപ്പെട്ടത്. പിന്നീട് ഇവര്‍ പ്രണയിത്തിലായി. കാര്‍ത്തികേയന്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തി കല്യാണാലോചനയും നടത്തിയിരുന്നു. എന്നാല്‍ പെണ്‍കുട്ടി മറ്റൊരു സുഹൃത്തുമായി സംസാരിക്കുന്നുവെന്ന് ആരോപിച്ച് കഴിഞ്ഞ കുറച്ചു നാളുകളായി ഇവര്‍ തമ്മില്‍ വാക്കു തര്‍ക്കം ഉണ്ടായിരുന്നു. ഇതിനുശേഷം ചൊവ്വാഴ്ച സരസ്വതിയുടെ പിറന്നാള്‍ ആഘോഷിക്കുന്നതിനായി എത്തിയതായിരുന്നു കാര്‍ത്തികേയന്‍. ഇവിടെ വെച്ച് ഇരുവരും തമ്മില്‍ വാക്കു തര്‍ക്കമുണ്ടാകുകയും കാര്‍ത്തികേയന്‍ തന്‍റെ കൈവശമുണ്ടായിരുന്ന സര്‍വ്വീസ് തോക്ക് ഉപയോഗിച്ച് സരസ്വതിയെ വെടിവെച്ച് കൊല്ലുകയുമായിരുന്നു. കൊലപാതാക ശേഷം ഇയാള്‍ ഇതേ തോക്ക് ഉപയോഗിച്ച് ആത്മഹത്യ ചെയ്യുകയും ചെയ്തു.

സ്ഥലത്തെത്തിയ പൊലീസ് ഇരുവരുടെയും മൃതദേഹങ്ങള്‍ പോസ്റ്റു മോര്‍ട്ടത്തിനായി വില്ലുപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Related News