Monday
17 Dec 2018

മലയാള സിനിമ നേട്ടങ്ങള്‍ കൊയ്യുന്നത് കോപ്പിയടിച്ചോ?

By: Web Desk | Sunday 1 October 2017 7:22 PM IST

തിരുവനന്തപുരം: സിനിമാ കഥകളെ വെല്ലുന്നത്ര ദുരൂഹത നിറഞ്ഞ സംഭവങ്ങളാണ് സിനിമാ ലോകത്ത് അരങ്ങേറുന്നത്. എത്ര തടസ്സങ്ങളുണ്ടായാലും ആളുകള്‍ നേരംപോക്കിന് മാത്രമാക്കാതെ ആരാധനമൂത്ത് നടന്റെ ഫ്‌ളെക്‌സില്‍ പാലഭിഷേകം നടത്തുന്ന ജനങ്ങള്‍ക്കും ചില കാര്യങ്ങള്‍ വ്യക്തമാണ്. ഇക്കാണും സിനിമകളൊന്നും നമ്മുടെതല്ലെന്‍ മകനേ.. ഇക്കേള്‍ക്കും പാട്ടുകളൊന്നും നമ്മുടെതല്ലെന്‍ മകനെ… എന്നത്. അതിന് കാരണം പലതാണ്. മലയാലിമനസ്സിനെ ഇന്നും കരയിപ്പിക്കുന്ന ‘ആകാശദൂത് മുതല്‍ ഏറ്റവും ചിരിപ്പിച്ച ‘റാംജിറാവു സ്പീക്കിങ്‌’ വരെ മറ്റു ഭാഷാചിത്രങ്ങളില്‍ നിന്നുകടം കൊണ്ടതാണെന്ന് മലയാളികള്‍ക്കറിയാം. ദിനം പ്രതി സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്ന വീഡിയോകളിലും ചിത്രങ്ങളിലും ഇത് വ്യക്തമാണ്. എന്നാല്‍ ഇന്ന് ഏറ്റവും ഞെട്ടിക്കുന്ന വാര്‍ത്തകളായി മാറിയത് ‘ഉദാഹരണം സുജാതയും’, ‘ജിമിക്കി കമ്മലു’മെന്ന ഗാനവുമാണ്. ഇന്ത്യയിലെതന്നെ മറ്റൊരു ഭാഷാ ചിത്രത്തില്‍ നിന്ന് അതേപടി മലയാളത്തിലേയ്ക്ക് പകര്‍ത്തിയതാണ് ഉദാഹരണം സുജാത എന്നതാണ് പുതിയ വാര്‍ത്തകള്‍. ഇതിന് തെളിവുകളും മാധ്യമങ്ങളില്‍ പരക്കുന്നുണ്ട്. ‘നില്‍ ഭാത്തെ സന്നാത്ത’ എന്ന സിനിമയുടെ കഥയണിതെന്നും അതില്‍ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത് ചില സാഹചര്യങ്ങള്‍ക്ക് മാത്രമാണെന്നും സമൂഹമാധ്യമങ്ങളില്‍ വാര്‍ത്തകള്‍ പരക്കുന്നു. അതേസമയം ഒറിജിനല്‍ സിനിമയിലേതിനെക്കാള്‍ ഉദാഹരണം സുജാത മുന്നിട്ടു നില്‍ക്കുന്നവെന്നും ചില പ്രതികരണങ്ങള്‍ വെളിപ്പെടുത്തുന്നു. മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാറിന്റെ പ്രകടനങ്ങള്‍ സിനിമയക്ക് കൂടുതല്‍ അര്‍ഥതലങ്ങള്‍ നല്‍കുന്നുവെന്നും പ്രേക്ഷകര്‍ വിലയിരുന്നു.

മോഹല്‍ലാല്‍ പ്രധാന കഥാപാത്രമായി വന്ന വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിലെ ഏറ്റവും ഹിറ്റായ ജിമിക്കി കമ്മല്‍ എന്ന ഗാനത്തെക്കുറിച്ചാണ് പിന്നെ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ നടന്നത്. ജിമിക്കി കമ്മല്‍ മലയാളത്തിന്റേതല്ലെന്നുള്‍പ്പെടെയുള്ള സംശയങ്ങള്‍ മാധ്യമങ്ങള്‍ പങ്കുവെച്ചു. ഇതിനും തെളിവ് നിരത്തിയിരുന്നു. എന്നാല്‍ പങ്കുവെച്ച വീഡിയോകളെല്ലാം ഈ പാട്ട് ഇറങ്ങിയതിനുശേഷമുള്ളതാണെന്നും അതേ വീഡിയോകളില്‍ നിന്നുതന്നെ അത് വ്യക്തമാകുന്നുവെന്നും പ്രതികരണങ്ങളുമുണ്ട്.

മുമ്പ് തന്നെ വിവിധ ഗാനങ്ങളും സിനിമകളും ശുദ്ധമായ കോപ്പിയടകളാണെന്നും ആക്ഷേപമുണ്ട്. അതേസമയം ജിമിക്കി കമ്മലിന്റെ പ്രമോഷന് വേണ്ടി നിര്‍മ്മാതാക്കള്‍ ചിത്രീകരിച്ചതാണ് ഈ ഗാനമെന്നും പറയപ്പെടുന്നു.