Tuesday
20 Nov 2018

വീട്ടിൽ കോട്ടൺ ബഡ്സ് ഉണ്ടോ?

By: Web Desk | Monday 7 May 2018 1:04 PM IST

ചെവിക്കുള്ളില്‍ അസ്വസ്ഥത തോന്നിയാലോ അഴുക്കുണ്ടെന്ന് തോന്നിയാലോ ഉടന്‍ തന്നെ ഇയര്‍ ബഡ്സ് ഉപയോഗിക്കുന്നത് ഒരു ശീലമാണ് പലര്‍ക്കും. എന്നാൽ ചെവിക്കുള്ളിലെ അഴുക്ക് നീക്കം ചെയ്യാന്‍ ബഡ്‌സ് ഉപയോഗിക്കുന്നത് ചെവിക്ക് ദോഷം ചെയ്യുo. ഇതു കേട്ട് ബഡ്സ് കളയാൻ വരട്ടെ,മറ്റു പല ഉപയോഗങ്ങൾക്കും നമുക്ക് ബഡ്സ് ഉപയോഗിക്കാം

കീ ബോർഡ് വൃത്തിയാക്കാൻ 

കംപ്യൂട്ടർ കീ ബോർഡ് വൃത്തിയാക്കുക എന്നത് വലിയ പ്രയാസമാണ്. എന്നാൽ ബഡ്സ് ഉപയോഗിച്ച് കൊണ്ട് കീബോർഡിനകത്തുള്ള പൊടി എളുപ്പത്തിൽ നീക്കം ചെയ്യാൻ കഴിയും. വെള്ളവും,വിനാഗിരിയും ചേർന്ന മിശ്രതം ബഡ്സിൽ നനച്ച ശേഷം എളുപ്പത്തിൽ പൊടി കളയാൻ കഴിയും.

തിരി കത്തിക്കാം 

തീപ്പെട്ടി കൊള്ളി ഉരച്ച് മെഴുകുതിരി കത്തിക്കുമ്പോൾ ചിലപ്പോഴെങ്കിലും ദേഷ്യം വരാറില്ലേ? കത്തി തീരും മുൻപേ കൊള്ളി തീർന്നു പോകും. എന്നാൽ ഇനി ഒട്ടും വിഷമിക്കേണ്ട ! എണ്ണയിലോ, മണ്ണെണ്ണയിലോ മുക്കി എളുപ്പത്തിൽ മെഴുകു തിരി കത്തിക്കാം. കത്തി തീരുമെന്നോ, കൈ പൊള്ളുമോ എന്ന പേടിയോ വേണ്ടേ വേണ്ടാ.

സിബ്ബ് ശരിയാക്കാം

ഇഷ്ടമുള്ള ഡ്രെസ്സോ, ബാഗോ ഉപയോഗിക്കുബോൾ സിബുകൾക്ക് പ്രശ്നം വരാറുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ അൽപ്പം ഒലിവ് ഓയിലോ, ഷാംപുവോ ബഡ്സിൽ മുക്കി സിബുകൾക്ക് മുകളിൽ തടവുക. ഈസിയായി സിബ്ബ് അടക്കാനും തുറക്കാനും ഇതു സഹായിക്കുന്നു.

കാർ വൃത്തിയാക്കാം

കാർ വൃത്തിയാക്കുന്ന സന്ദർഭങ്ങളിൽ ചില ഭാഗങ്ങൾ വിട്ടു പോകാറുണ്ട് ഉദാഹരണമായി: ഡോർ ഹാൻഡിൽ, വിൻഡോ ബട്ടൻസ്, വെന്റുകൾ, ഗിയർ സ്റ്റിക്ക് മുതലായവ എന്നാൽ ഇത്തരം സന്ദർഭത്തിൽ ബഡ്‌സ് സോപ്പ് വെള്ളത്തിൽ മുക്കി  വളരെ ഈസിയായി നമുക്ക് ഇതു വൃത്തിയാക്കാം.

ക്ലീനറാക്കാം 

ഐ ലൈനർ,മസ്ക്കാര തുടങ്ങിയ മേക്കപ്പ് വസ്തുക്കൾ തുടച്ചു കളയാനും നമുക്ക് ഇവ ഉപയോഗിക്കാവുന്നതാണ്. വെളിച്ചെണ്ണയിലോ,മോയ്സ്ചറൈസിങ് ക്രീമിലോ മുക്കി ഇവ കണ്ണിനു ചുറ്റും പുരട്ടുക. എളുപ്പത്തിൽ തന്നെ മേക്കപ്പ് വസ്തുക്കൾ പൂർണമായും നീക്കം ചെയ്യാൻ സാധിക്കും.