Tuesday
22 Jan 2019

രണ്ടാമൂഴം’ വൈകി, സംവിധായകന് എംടിയുടെ പരാതിയിൽ സ്റ്റേ

By: Web Desk | Thursday 11 October 2018 5:41 PM IST

കോഴിക്കോട് . വിഖ്യാത നോവലായ ‘രണ്ടാമൂഴം’ അടിസ്ഥാനമാക്കി എം ടി വാസുദേവന്‍ നായര്‍ രചിച്ച തിരക്കഥ ഉപയോഗിക്കുന്നതില്‍ നിന്ന് സംവിധായകന്‍ വി എ ശ്രീകുമാര്‍ മേനോനെ കോടതി താല്‍കാലികമായി വിലക്കി. എം ടി വാസുദേവന്‍ നായര്‍ നല്‍കിയ പരാതി പരിഗണിച്ച്‌ കോഴിക്കോട് മുന്‍സിഫ് കോടതിയുടേതാണ് ഉത്തരവ്. ശ്രീകുമാര്‍ മേനോനും നിര്‍മാണ കമ്പ നിക്കും നോട്ടീസ് അയക്കാനും ഉത്തരവായി. കേസ് വീണ്ടും ഒക്ടോബര്‍ 25 ന് പരിഗണിക്കും.

സിനിമയുടെ ചിത്രീകരണം അനന്തമായി നീണ്ടതിനാല്‍ തിരക്കഥാ കൃത്തുകൂടിയായ എം ടി സിനിമാ പ്രോജക്ടില്‍ നിന്നും പിന്‍വാങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. ഈ സാഹചര്യത്തില്‍ സംവിധായകന്‍ വി എ ശ്രീകുമാര്‍ മേനോനുമായുള്ള കരാര്‍ അവസാനിച്ചെന്നും കൈമാറിയ തിരക്കഥ തിരിച്ചുകിട്ടണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ് എം ടി കോടതിയെ സമീപിച്ചത്. തിരക്കഥ കൈമാറുന്ന മുറയ്ക്ക് മുന്‍കൂറായി കൈപ്പറ്റിയ പണം തിരിച്ചു നല്‍കാമെന്നും കോടതിയില്‍ നല്‍കിയ ഹര്‍ജിയിലുണ്ട്.