Monday
10 Dec 2018

സിപിഐ 23-ാം കോണ്‍ഗ്രസ് സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം 16ന്

By: Web Desk | Wednesday 14 March 2018 10:56 PM IST

കൊല്ലം: ഏപ്രില്‍ 25 മുതല്‍ 29 വരെ കൊല്ലത്ത് ചേരുന്ന സിപിഐ 23-ാം കോണ്‍ഗ്രസിന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം 16ന് വൈകിട്ട് അഞ്ചിന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നിര്‍വഹിക്കും.

ഇതോടനുബന്ധിച്ച് ആശ്രാമം മൈതാനത്തിനു സമീപം ചേരുന്ന സമ്മേളനം വിജയിപ്പിക്കാന്‍ സ്വാഗതസംഘം ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രനും ജില്ലാ സെക്രട്ടറി എന്‍ അനിരുദ്ധനും അഭ്യര്‍ത്ഥിച്ചു.

Related News