Thursday
24 May 2018

സി പി ഐ ജനപക്ഷത്ത് നിന്നു പ്രവര്‍ത്തിക്കുന്ന പാര്‍ട്ടി എല്‍ദോ എബ്രാഹം എംഎല്‍എ

By: Web Desk | Saturday 10 February 2018 9:09 PM IST

നിലമ്പൂര്‍: സി പി ഐ എന്നും ജനങ്ങള്‍ക്ക് ഒപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണെന്ന് മൂവാറ്റുപുഴ എം.എല്‍.എ.എല്‍ദോ എബ്രാഹം. മാര്‍ച്ച് ഒന്നു മുതല്‍ 4 വരെ മലപ്പുറത്ത് നടക്കുന്ന സി.പി.ഐ.സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നിലമ്പൂര്‍ വല്ലപ്പുഴയില്‍ കെ.എം സി.റ്റി മെഡിക്കല്‍ കോളേജുമായി സഹകരിച്ച് നടത്തിയ മെഗാ മെഡിക്കല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ട്ടിയുടെ നന്‍മ തിരിച്ചറിഞ്ഞ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി പേരാണ് പാര്‍ട്ടിയിലേക്ക് കടന്നു വരുന്നത്. മലപ്പുറം ജില്ലയില്‍ പാര്‍ട്ടി ശക്തമായ പ്രസ്ഥാനമായി മാറി കഴിഞ്ഞു. അതിനാലാണ് സംസ്ഥാന സമ്മേളനം മലപ്പുറത്ത് തന്നെ നടത്താന്‍ തീരുമാനിച്ചത്.

മോദി സര്‍ക്കാറിന്റെ ജന വിരുദ്ധ നയങ്ങള്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ മതേതര കക്ഷികള്‍ക്കൊപ്പം സി.പി.ഐയും മുന്‍നിരയില്‍ ഉണ്ടാക്കുമെന്നും എം.എല്‍ എ പറഞ്ഞു. സി.പി.ഐ നിലമ്പൂര്‍ ലോക്കല്‍ സെക്രട്ടറി പി.എം.ബഷീര്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി എ.പി.രാജഗോപാലന്‍, എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി ഇ.കെ.ഷൗക്കത്തലി. ബ്രാഞ്ച് സെക്രട്ടറി പി.ഹംസ, ക്യാമ്പ് കോഡിനേറ്റര്‍ എം.മുജീബ് റഹ്മാന്‍, സി.വി അശോകന്‍, പി.എസ് ഫൈസല്‍, എ.ഐവൈഎഫ് ബ്രാഞ്ച് സെക്രട്ടറി അനസ് ബാബു തുടങ്ങിയവര്‍ സംസാരിച്ചു.കെ.എം.സി.റ്റി. ദന്ത വിഭാഗവും. അയ്യര്‍ വേദ വിഭാഗവുമാണ് ക്യാമ്പില്‍ പങ്കെടുത്തത്. 250ലേറെ ക്യാമ്പില്‍ ചികില്‍സ തേടി. വിദഗ്ധരായ ഡോക്ടര്‍മാര്‍ പരിശോധനകള്‍ക്ക് നേതൃത്വം നല്‍കി