Sunday
22 Oct 2017

വ്യാഴാഴ്ച സംസ്ഥാനത്ത് സായാഹ്ന ധര്‍ണ

By: Web Desk | Wednesday 27 September 2017 4:48 PM IST

തിരുവനന്തപുരം:

കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ സിപിഐ നടത്തുന്ന ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി വ്യാഴാഴ്ച സംസ്ഥാനത്ത് സായാഹ്ന ധര്‍ണ നടത്തും. സംസ്ഥാനത്ത് എല്ലാ നിയോജക മണ്ഡലങ്ങളിലേയും ഒരു കേന്ദ്രത്തിലാണ് ധര്‍ണ.
ബിജെപി ഭരണത്തില്‍ വര്‍ദ്ധിച്ചു വരുന്ന അഴിമതി തടയുക, നോട്ട് നിരോധനവും, ജിഎസ്ടി നടപ്പിലാക്കിയതുംവഴി ജനങ്ങള്‍ക്ക് ഉണ്ടായ ദുരിതം അകറ്റുക, വിലക്കയറ്റം തടയുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രക്ഷോഭത്തില്‍ ഉന്നയിക്കുന്നത്.
തിരുവനന്തപുരത്ത് തമ്പാനൂര്‍ ആര്‍എംഎസിനു മുന്നില്‍ നടക്കൂന്ന സായാഹ്ന ധര്‍ണ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.

 

Related News