Wednesday
19 Sep 2018

കോട്ടയം; സിപിഐ ജില്ലാ പ്രതിനിധി സമ്മേളനത്തിന് നാളെ തുടക്കം

By: Web Desk | Tuesday 13 February 2018 7:29 PM IST

കോട്ടയം: സിപിഐ കോട്ടയം ജില്ലാ സമ്മേളനത്തോടനുബന്ധിച്ചുള്ള പ്രതിനിധി സമ്മേളനത്തിന് നാളെ തുടക്കമാവും. ഇ ചന്ദ്രശേഖരന്‍ നായര്‍ നഗറില്‍ (ശ്രീനികേതന്‍ ഓഡിറ്റോറിയം) സി എം തങ്കപ്പന്‍ പതാക ഉയര്‍ത്തുന്നതോടെ സമ്മേളന നടപടികള്‍ക്ക് തുടക്കമാവും. തുടര്‍ന്ന് രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന. വിവിധ കമ്മറ്റികളുടെ തെരഞ്ഞെടുപ്പ്, രക്തസാക്ഷി-അനുശോചന പ്രമേയം എന്നിവയ്ക്ക് ശേഷം ഉദ്ഘാടന സമ്മേളനം നടക്കും. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. രാജു തെക്കേക്കര സ്വാഗതം ആശംസിക്കും. വൈകുന്നേരം 6ന് ഗൗരി ലങ്കേഷ് നഗറില്‍ ചേരുന്ന സാംസ്‌ക്കാരിക സമ്മേളനം ചലച്ചിത്ര സംവിധായകന്‍ വിനയന്‍ ഉദ്ഘാടനം ചെയ്യും. അഡ്വ വി ബി ബിനു അദ്ധ്യക്ഷത വഹിക്കും. ആലങ്കോട് ലീലാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തും. അഡ്വ പി കെ ചിത്രഭാനു, എം എ ഷാജി എന്നിവര്‍ സംസാരിക്കും. തുടര്‍ന്ന് കെപിഎസിയുടെ നാടകം ഈഡിപ്പസ്.
നാളെ രാവിലെ പ്രതിനിധി സമ്മേളനം തുടരും. പാര്‍ട്ടി സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിമാരായ പ്രകാശ് ബാബു, സത്യന്‍ മൊകേരി, റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍, വനം മന്ത്രി കെ രാജു, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗങ്ങളായ റ്റി പുരുഷോത്തമന്‍, സി എ കുര്യന്‍ എന്നിവര്‍ സമ്മേളനത്തെ അഭിവാദ്യം ചെയ്യും.

16ന് ഉച്ചകഴിഞ്ഞ് മൂന്ന്  മണിയോടെ നെത്തല്ലൂര്‍ കവലയില്‍ നിന്നും ചുവപ്പുസേന മാര്‍ച്ച് ആരംഭിക്കും. തുടര്‍ന്ന് വൈകുന്നേരം 4ന് വൈക്കം ഇപ്റ്റ അവതരിപ്പിക്കുന്ന വയലാര്‍ ഗാനസന്ധ്യ. തുടര്‍ന്ന് 5.30ന് പി എസ് പരമേശ്വരന്‍ നായര്‍ നഗറില്‍ ചേരുന്ന പൊതുസമ്മേളനം കേന്ദ്ര സെക്രട്ടറിയേറ്റംഗം പന്ന്യന്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. സി കെ ശശിധരന്‍ യോഗത്തില്‍ അദ്ധ്യക്ഷത വഹിക്കും. കേന്ദ്ര എക്‌സിക്യൂട്ടീവ് അംഗം ബിനോയ് വിശ്വം, ഭക്ഷ്യമന്ത്രി പി തിലോത്തമന്‍, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗങ്ങളായ പി പ്രസാദ്, പി കെ കൃഷ്ണന്‍ എന്നിവര്‍ പ്രസംഗിക്കും. മോഹന്‍ ചേന്നംകുളം സ്വാഗതവും അഡ്വ വി എസ് മനുലാല്‍ കൃതജ്ഞതയും രേഖപ്പെടുത്തും.

Related News