Thursday
18 Jan 2018

സിപിഐ മാനന്തവാടി മണ്ഡലം സമ്മേളനം

By: Web Desk | Saturday 9 December 2017 7:55 PM IST

മാനന്തവാടി: സിപിഐ മാനന്തവാടി മണ്ഡലം സമ്മേളനം നാളെ തലപ്പുഴയില്‍ നടക്കും. എന്‍.ജെ.ജോസഫ് നഗറില്‍ നടക്കുന്ന പ്രതിനിധിസമ്മേളനം സിപിഐ സംസ്ഥന കൗണ്‍സില്‍ അംഗം അഡ്വ.പി.വസന്തം ഉദ്ഘാടനംചെയ്യും.
സി പി ഐ ജില്ല സെക്രട്ടറി വിജയന്‍ ചെറുകര, സംസ്ഥാന കൗണ്‍സില്‍ അംഗം പി.കെ. മൂര്‍ത്തി, അസിസ്റ്റന്റ് സെക്രട്ടറിമരയാ പി.എസ് വിശ്വംഭരന്‍, സി.എസ് സ്റ്റാന്‍ലി, ഇ.ജെ.ബാബു എന്നിവര്‍ പങ്കെടുക്കും 4 ലോക്കല്‍ കമ്മറ്റികളില്‍ നിന്നായി 80 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും സമ്മേളനത്തിന് തുടക്കം കുറിച്ച് സി. ചന്ദ്രന്‍ പതാകയുര്‍ത്തും.

Related News