Monday
28 May 2018

മുനിസിപ്പാലിറ്റിയുടെ കെടുകാര്യസ്ഥതയ്‌ക്കെതിരെ സിപിഐ മാര്‍ച്ച് സംഘടിപ്പിച്ചു

By: Web Desk | Wednesday 16 May 2018 2:58 PM IST

സിപിഐ ഏറ്റുമാനൂര്‍ മുനിസിപ്പല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മാര്‍ച്ചും ധര്‍ണ്ണയും സിപിഐ ജില്ലാ സെക്രട്ടറി സി കെ ശശിധരന്‍ ഉദ്ഘാടനം ചെയ്യുന്നു

ഏറ്റുമാനൂര്‍:  ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റിയുടെ കെടുകാര്യസ്ഥതയ്‌ക്കെതിരെ സിപിഐ മുനിസിപ്പല്‍ ഓഫീസ്  മാര്‍ച്ച് സംഘടിപ്പിച്ചു. വഴക്കാല പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുക, പ്രൈവറ്റ് ബസ്റ്റാന്‍റിലെ ദുര്‍ഗന്ധത്തിന് പരിഹാരം കാണുക, മത്സ്യമാര്‍ക്കറ്റിന്‍റെ നിലവാരം ഉയര്‍ത്തുക, ബസ് യാത്രക്കാര്‍ക്കായി ടോയ്‌ലറ്റ് സംവിധാനം ഏര്‍പ്പെടുത്തുക, സമ്പൂര്‍ണ്ണ ശുദ്ധജലവിതരണം നടപ്പിലാക്കുക, കോളനികള്‍ ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിക്കുക, തുടങ്ങി ജനകീയ ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തിയ ധര്‍ണ്ണ സിപിഐ ജില്ലാ സെക്രട്ടറി സി കെ ശശിധരന്‍ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ സിപിഐ മണ്ഡലം സെക്രട്ടറി അഡ്വ ബിനുബോസ്, ജില്ലാ കമ്മറ്റിയംഗം കെ ഐ കുഞ്ഞച്ചന്‍, മണ്ഡലം അസി. സെക്രട്ടറി പി കെ സുരേഷ, പി കെ ചന്ദ്രശേഖരന്‍, ബിജി കെ ജേക്കബ്, എന്‍ ഡി ഷാജിമോന്‍, രാജേഷ് ചെങ്ങളം, കെ വി പുരുഷന്‍ എന്നിവര്‍ സംസാരിച്ചു.

Related News