Friday
20 Jul 2018

പാര്‍ട്ടി കോണ്‍ഗ്രസ് സ്വാഗതസംഘം രൂപീകരണയോഗം വെള്ളിയാഴ്ച ടൗണ്‍ഹാളില്‍

By: Web Desk | Thursday 19 October 2017 11:20 PM IST

കൊല്ലം: സിപിഐ 23-ാം പാര്‍ട്ടി കോണ്‍ഗ്രസ് 2018 ഏപ്രില്‍ 25 മുതല്‍ 29 വരെ കൊല്ലത്ത് നടക്കും. 29ന് ഒരു ലക്ഷം ചുവപ്പ് വോളണ്ടിയര്‍മാരുടെ മാര്‍ച്ചോടെ സമ്മേളനം സമാപിക്കും. 27 സംസ്ഥാനങ്ങളിലുള്ള ആറ് ലക്ഷത്തില്‍പരം പാര്‍ട്ടി അംഗങ്ങളെ പ്രതിനിധീകരിച്ച് 750ലധികം പ്രതിനിധികള്‍ പാര്‍ട്ടികോണ്‍ഗ്രസില്‍ പങ്കെടുക്കും.
പാര്‍ട്ടി കോണ്‍ഗ്രസ് വിജയിപ്പിക്കുന്നതിനായി വെള്ളിയാഴ്ച സി കേശവന്‍ സ്മാരക ടൗണ്‍ഹാളില്‍ സ്വാഗതസംഘ രൂപീകരണ സമ്മേളനം നടക്കും. വൈകിട്ട് മൂന്നിന് ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി യോഗം ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, ദേശീയ സെക്രട്ടേറിയേറ്റംഗം പന്ന്യന്‍ രവീന്ദ്രന്‍, ദേശീയ എക്‌സി. അംഗങ്ങളായ കെ ഇ ഇസ്മയില്‍, ബിനോയ് വിശ്വം തുടങ്ങിയ നേതാക്കള്‍ പങ്കെടുക്കും. പാര്‍ട്ടി കോണ്‍ഗ്രസ് വിജയിപ്പിക്കുന്നതിനായി വിവിധ സബ്കമ്മിറ്റികള്‍ക്കും രൂപം നല്‍കും.
സമ്മേളനത്തില്‍ പങ്കെടുക്കുന്നവര്‍ മൂന്ന് മണിക്ക് മുമ്പ് തന്നെ ഹാളില്‍ എത്തിച്ചേരണമെന്ന് സിപിഐ ജില്ലാ സെക്രട്ടറി എന്‍ അനിരുദ്ധന്‍ അഭ്യര്‍ത്ഥിച്ചു.