Saturday
18 Nov 2017

‘ഉപാധികളോടെയുള്ള രാജി അംഗീകരിക്കാനാവില്ല’സിപിഐ

By: Web Desk | Wednesday 15 November 2017 10:33 AM IST

തിരുവനന്തപുരം: ഗുരുതര ആരോപണങ്ങളും ഹൈക്കോടതിയുടെ രൂക്ഷ വിമർശനവും നേരിടുന്നതിനിടെ മന്ത്രിസഭയിൽ നിന്ന് തൽക്കാലം മാറി നിൽക്കാമെന്ന തോമസ് ചാണ്ടിയുടെ പ്രഖ്യാപനത്തിലും എതിർപ്പറിയിച്ച സിപിഐ. രാജിക്കാര്യത്തിൽ മന്ത്രി മുന്നോട്ട്വച്ച ഒരു ഉപാധികളും അംഗീകരിക്കില്ലെന്ന് സിപിഐ നേതൃത്വം അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി സിപിഐയുടെ നാല് മന്ത്രിമാരും മുഖ്യമന്ത്രി പിണറായി വിജയനെ കാണും.

നിയമസഭാകക്ഷി നേതാവായ മന്ത്രി ഇ.ചന്ദ്രശേഖരന്‍റെ നേതൃത്വത്തിലാണ് മന്ത്രിമാർ മുഖ്യമന്ത്രിയെ കാണുക.

Related News