Thursday
20 Sep 2018

സിപിഐ മേഖലാ യോഗങ്ങള്‍ ഇന്ന് ആരംഭിക്കും

By: Web Desk | Tuesday 12 December 2017 8:07 AM IST

തിരുവനന്തപുരം: സിപിഐ ദേശീയ എക്‌സിക്യൂട്ടീവ്, സംസ്ഥാന കൗണ്‍സില്‍ തീരുമാനങ്ങള്‍ വിശദീകരിക്കുന്നതിനുള്ള മേഖലാ യോഗങ്ങള്‍ ഇന്ന് തുടങ്ങും. രാവിലെ 11 മണിക്ക് കൊല്ലം ഠൗണ്‍ ഹാളിലും, നാളെ രാവിലെ 11 ന് കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിലും, 14-ന് രാവിലെ 11 മണിക്ക് ആലുവ ഠൗണ്‍ ഹാളിലുമാണ് യോഗങ്ങള്‍.
പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍, ജില്ലാ കൗണ്‍സില്‍, മണ്ഡലം കമ്മിറ്റി അംഗങ്ങളും ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാരും യോഗത്തില്‍ പങ്കെടുക്കും. യോഗങ്ങളില്‍ ബന്ധപ്പെട്ട സഖാക്കള്‍ കൃത്യമായി പങ്കെടുക്കണമെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അഭ്യര്‍ത്ഥിച്ചു.
സിപിഐ 23-ാം പാര്‍ട്ടി കോണ്‍ഗ്രസ്