Saturday
18 Nov 2017

സിപിഐ ബ്രാഞ്ച് സമ്മേളനം

By: Web Desk | Tuesday 14 November 2017 10:18 PM IST

കരുനാഗപ്പള്ളി: പാവുമ്പ-വള്ളക്കടവിലേക്കുള്ള നിര്‍ത്തലാക്കിയ ബസ് സര്‍വ്വീസ് പുനരാരംഭിക്കണമെന്ന് സിപിഐ പാവുമ്പ ബി ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. നാലുവശവും വട്ടക്കായലാല്‍ ചുറ്റപ്പെട്ട ഈ പ്രദേശത്തുനിന്ന് അഞ്ച് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മാത്രമേ ബസ്‌റൂട്ടുള്ള സ്ഥലത്ത് എത്താന്‍ കഴിയൂ. സമ്മേളനം മണ്ഡലം സെക്രട്ടറി ജെ ജയകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. ബിജു അദ്ധ്യക്ഷത വഹിച്ചു. അഡ്വ. അനില്‍ എസ് കല്ലേലിഭാഗം, കെ പത്മകുമാര്‍, കടമ്പാട്ട് ഗോപാലകൃഷ്ണന്‍, മമ്മൂഞ്ഞ്, കവിതാമാധവന്‍ എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി രാജു.
പാവുമ്പ തെക്ക് ബ്രാഞ്ച് സമ്മേളനം ജില്ലാപഞ്ചായത്തംഗം അഡ്വ. അനില്‍ എസ് കല്ലേലിഭാഗം ഉദ്ഘാടനം ചെയ്തു. ബിജു അദ്ധ്യക്ഷത വഹിച്ചു. കടമ്പാട്ട് ഗോപാലകൃഷ്ണന്‍, എ മുഹമ്മദ്കുഞ്ഞ്, കെ പത്മകുമാര്‍, കെ ശശിധരന്‍പിള്ള എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി ശ്യാംകുട്ടി.
പാവുമ്പ മിഡില്‍ ബ്രാഞ്ച് സമ്മേളനം മണ്ഡലം സെക്രട്ടേറിയറ്റ് അംഗം കെശശിധരന്‍പിള്ള ഉദ്ഘാടനം ചെയ്തു. ലേഖ അദ്ധ്യക്ഷത വഹിച്ചു. എ മുഹമ്മദ് കുഞ്ഞ്, കടമ്പാട്ട് ഗോപാലകൃഷ്ണന്‍, കെ പത്മകുമാര്‍, ജഗത്ജീവന്‍ലാലി, ഷൈലജ എന്നിവര്‍ സംസാരിച്ചു. സെകട്ടറി റഷീദ.
മണപ്പള്ളി വടക്ക് ബ്രാഞ്ച് സമ്മേളനം ജെ ജയകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. ഗോവിന്ദന്‍കുട്ടി അദ്ധ്യക്ഷത വഹിച്ചു. കെ ശശിധരന്‍പിള്ള, കടമ്പാട്ട് ഗോപാലകൃഷ്ണന്‍, എ മുഹമ്മദ്കുഞ്ഞ്, കവിതമാധവന്‍, അനില്‍ എസ് കല്ലേലിഭാഗം എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി ഗോപിനാഥകുറുപ്പ്.
മണപ്പള്ളി തെക്ക് ബ്രാഞ്ച് സമ്മേളനം കെ ശശിധരന്‍പിള്ള ഉദ്ഘാടനം ചെയ്തു. ഗോപിക്കുട്ടന്‍പിള്ള താനം അദ്ധ്യക്ഷത വഹിച്ചു. എ മുഹമ്മദ്കുഞ്ഞ്, കടമ്പാട്ട് ഗോപാലകൃഷ്ണന്‍, എം കെ ചിത്രഭാനു എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി യോഹന്നാന്‍.
മണപ്പള്ളി തെക്ക് ബി ബ്രാഞ്ച് സമ്മേളനം ആര്‍ രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. റെജി തങ്കച്ചന്‍ അദ്ധ്യക്ഷത വഹിച്ചു. അനില്‍ എസ് കല്ലേലിഭാഗം, കടമ്പാട്ട് ഗോപാലകൃഷ്ണന്‍, എ മുഹമ്മദ്കുഞ്ഞ്, എം കെ ചിത്രഭാനു, കവിതാമാധവന്‍ എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി നിധിന്‍.
പാവുമ്പ തെക്ക് ബ്രാഞ്ച് സമ്മേളനം എ മുഹമ്മദ്കുഞ്ഞ് ഉദ്ഘാടനം ചെയ്തു. മാധവസദനം ഗോപാലകൃഷ്ണപിള്ള അദ്ധ്യക്ഷത വഹിച്ചു. കടമ്പാട്ട് ഗോപാലകൃഷ്ണന്‍, കൊട്ടയ്ക്കാട് ഗോപാലകൃഷ്ണന്‍, ശോഭന എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി തങ്കച്ചന്‍.

Related News