Friday
19 Oct 2018

‘ഹാദിയ കേസ്‌: ജുഡീഷ്യറി എന്ത് നിലപാട് സ്വീകരിച്ചു?

By: Web Desk | Wednesday 20 September 2017 8:55 AM IST

ഡൽഹി: ഹാദിയ കേസില്‍ ജുഡീഷ്യറി എന്ത് നിലപാടാണ് സ്വീകരിച്ചതെന്ന് സിപിഐ നേതാവും നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ വിമന്‍ ദേശീയ സെക്രട്ടറി ആനി രാജ.24 വയസുളള യുവതിക്ക് സ്വന്തം നിലയില്‍ തീരുമാനമെടുക്കാന്‍ കഴിയില്ലെന്ന് കോടതി പറയുന്നുവെങ്കില്‍ രാജ്യത്തെ ജുഡീഷ്യറി എത്തിപ്പെട്ട വിതാനത്തെയാണ് കാണിക്കുന്നതെന്നും ആനി രാജ പറഞ്ഞു.

മുത്തലാഖ് മൂലം പീഡനത്തിന് ഇരയാകുന്ന മുസ്ലിം സ്ത്രീകള്‍ക്കുവേണ്ടി കണ്ണീരൊഴുക്കിയവര്‍ സ്വന്തം ഇഷ്ടപ്രകാരം മതംമാറിയ ഹാദിയയെക്കുറിച്ച് മിണ്ടുന്നില്ലെന്നും ആനി പറഞ്ഞു.സ്വകാര്യത അവകാശമായി അംഗീകരിച്ചുവെന്ന് ആഘോഷിക്കുന്നതിനിടയിലാണ് ഹാദിയയുടെ സ്വകാര്യതയ്ക്കുളള അവകാശം ലംഘിക്കപ്പെട്ടതെന്നും ആനി വ്യക്തമാക്കി.

ഡല്‍ഹിയില്‍ കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബില്‍ അന്‍ഹദിന്റെ നേതൃത്വത്തില്‍ സബ്കാ ഭാരത് കാമ്പയിന് തുടക്കമിട്ട് സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കവെയാണ് ആനി ഇക്കാര്യം പറഞ്ഞത്.

 

 

Related News