Monday
23 Jul 2018

സിപിഐ സംസ്ഥാന സമ്മേളന സന്ദേശവുമായി വീടുകളില്‍ ഹുണ്ടിക

By: Web Desk | Thursday 5 October 2017 7:43 PM IST

സി.പി.ഐ നാഷണല്‍ സെക്രട്ടേറിയറ്റ് മെമ്പര്‍ പന്ന്യന്‍ രവീന്ദ്രന്‍ എ.കെ സുബൈറിന്റെ സഹോദരന്‍ എ.കെ ഇബ്രാഹിംകുഞ്ഞിന് ഹുണ്ടിക കൈമാറുന്നു. സമീപം കെ.പി.രാജേന്ദ്രന്‍, പി.പി സുനീര്‍ എന്നിവര്‍

പൊന്നാനി: 2018 മാര്‍ച്ച് ഒന്ന് മുതല്‍ നാല് വരെ മലപ്പുറത്ത് നടക്കുന്ന സി പി ഐ സംസ്ഥാന സമ്മേളന ചെലവിലേക്ക് വീടുകളില്‍ ഹുണ്ടികകള്‍ ഒരുങ്ങി. ജില്ലയിലെ പാര്‍ട്ടി മെമ്പര്‍മാരുടെ വീടുകളില്‍വെക്കുന്ന ഹുണ്ടിക പൊന്നാനിയിലെ എ.കെ സുബൈര്‍ രക്തസാക്ഷി മണ്ഡപത്തില്‍ സി.പി.ഐ നാഷണല്‍ സെക്രട്ടേറിയറ്റ് മെമ്പര്‍ പന്ന്യന്‍ രവീന്ദ്രനില്‍ നിന്ന് എ.കെ സുബൈറിന്റെ സഹോദരന്‍ എ.കെ ഇബ്രാഹിംകുഞ്ഞ് ഏറ്റുവാങ്ങി.

രക്തസാക്ഷി കുഞ്ഞന്‍ബാവയുടെ മരുമകന്‍ അഷ്റഫ് ബോംബെ ഹോട്ടല്‍ ഹുണ്ടിക ഏറ്റുവാങ്ങി. സമ്മേളന സ്വാഗതസംഘ ചെയര്‍മാന്‍ കെ.പി രാജേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. സി പി ഐ ജില്ലാ സെക്രട്ടറി പി പി സുനീര്‍, സി പി ഐ സംസ്ഥാനകൗണ്‍സില്‍ അംഗം പി.കെ കൃഷ്ണദാസ്, അജിത്കൊളാടി, പി.കുഞ്ഞിമൂസ, എന്‍.കെ സൈനുദ്ധീന്‍, കെ.എന്‍.ഉദയന്‍, എം എ ഹമീദ്, എ കെ ജബ്ബാര്‍, സാജിറ മനാഫ്, പി രാജന്‍, കെ.കെ.ബാബു, എം കെ മുഹമ്മദ് സലീം, സുബൈദ ബക്കര്‍, പി.പി ഹനീഫ, ടി.അബ്ദു മാറഞ്ചേരി എന്നിവര്‍ സംബന്ധിച്ചു.