Wednesday
22 Nov 2017

സിപിഎം ദേശീയ സെമിനാര്‍: കമല്‍ഹാസന്‍ പങ്കെടുക്കില്ല

By: Web Desk | Wednesday 13 September 2017 6:50 PM IST

കോഴിക്കോട്: സിപിഎമ്മിന്റെ ആഭിമുഖ്യത്തില്‍ വര്‍ഗീയ ഫാസിസത്തിനെതിരെ 16ന് കോഴിക്കോട് നടക്കുന്ന ദേശീയ സെമിനാറില്‍ നടന്‍ കമല്‍ഹാസന്‍ പങ്കെടുക്കില്ലെന്ന്‌ ജില്ലാ സെക്രട്ടറി പി. മോഹനന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കമല്‍ഹാസന് മറ്റ് തിരക്കുകള്‍ ഉള്ളതിനാല്‍ വരാന്‍ സാധിക്കില്ലെന്ന്‌ അറിയിച്ചിട്ടുണ്ടെന്നും മോഹനന്‍ പറഞ്ഞു. എന്നാല്‍ സെമിനാറില്‍ പങ്കെടുക്കുത് വഴി സിപിഎമ്മിലേക്കുള്ള രാഷ്ട്രീയ പ്രവേശനമായിരുന്നില്ല കമല്‍ഹാസന്‍ ഉദ്ദശിച്ചിരുതെന്നും മോഹനന്‍ പറഞ്ഞു. സെമിനാര്‍ വേദിയില്‍ കമല്‍ഹാസന്‍ പങ്കെടുക്കുതിന് ചിലര്‍ രാഷ്ട്രീയ മാനം നല്‍കിയിരുന്നു. സെമിനാര്‍ പോലുള്ള പരിപാടിയില്‍ പാര്‍ട്ടിയുമായി ബന്ധമില്ലാത്തവര്‍ പങ്കെടുത്താല്‍ അത് രാഷ്ട്രീയ പ്രവേശനത്തിന്റെ ചവിട്ടുപടിയായി കാണേണ്ടതില്ല. കമല്‍ഹാസനെ സെമിനാറില്‍ ഒരു അഥിതിയായിട്ടാണ്‌ ക്ഷണിച്ചിരുത്. സെമിനാറില്‍ അദ്ദേഹം ഒരു വിഷയാവതരണം നടത്താന്‍ ഉദ്ദേശിച്ചിരുന്നുമില്ല. സിപിഎമ്മിലേക്ക് ഒരാള്‍ കടന്നു വരുന്നതിന് പാര്‍ട്ടി മറ്റു വേദകള്‍ തയാറാക്കാറുണ്ട്.  സെമിനാര്‍ പോലുള്ള വേദികള്‍ അതിനായി ഉപയോഗിക്കാറില്ല. കമല്‍ഹാസനെ സെമിനാറില്‍ പങ്കെടുപ്പിക്കണമെന്ന ആഗ്രഹത്തോടെ തയൊണ് അദ്ദേഹവുമായി പാര്‍ട്ടി  നേതൃത്വം ആശയവിനിമയം നടത്തിയത്. എന്നാല്‍ അദ്ദേഹത്തിന്റെ തിരക്കുകള്‍ കാരണമാണ് പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതെന്നും മോഹനന്‍ പറഞ്ഞു. ദേശീയ സെമിനാര്‍ സംഘാടക സമിതി കവീനര്‍ കെ.ടി. കുഞ്ഞിക്കണ്ണനും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Related News